ആടി മാസത്തിലെ പൂരം നക്ഷത്രത്തിൽ ആണ് ലക്ഷ്മി ദേവി പിറവി കൊണ്ടത്. ആടി മാസത്തിലെ ഈ പൂരം നക്ഷത്രവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകളുണ്ട്. അതിലേറെ പ്രധാനപ്പെട്ടതും അതുപോലെ തന്നെ ഈ പൂരം നക്ഷത്രം എത്ര വിശേഷം ആയി എന്നതും ലക്ഷ്മി ദേവിയുടെ ജനനവുമായി ബന്ധപ്പെട്ടും ഉള്ള ഒരു കഥ ഇപ്രകാരമാണ്.
പണ്ട് പുരാണങ്ങൾ പ്രകാരം ശ്രീവില്ലിപുത്തൂർ എന്ന രാജ്യത്ത് അതൊരു തമിഴ് രാജ്യമായിരുന്നു. ആ രാജ്യത്ത് പെരിയൽവാർ എന്ന ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് മക്കൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹവും ഭാര്യയും നിത്യേന ലക്ഷ്മി ദേവിയെയും രംഗനാഥ സ്വാമിയേയും പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ദിവസവും പോയിരുന്നത്.
ഒരു കുഞ്ഞിനെ കിട്ടണം എന്നതായിരുന്നു അവരുടെ ഏറ്റവും വലിയ പ്രാർത്ഥന. അങ്ങനെ ഒരു ദിവസം ലക്ഷ്മി ദേവി ഇവരുടെ പ്രാർത്ഥനയിൽ പൂർണ്ണ സംപ്രീത ആവുകയും ദേവി പിറവിയെടുക്കുകയും ചെയ്യുകയാണ്. അതായത് ഒരു ദിവസം നിലം ഉഴിയുന്ന സമയത്ത് അവർക്കൊരു പെൺകുഞ്ഞിനെ ലഭിക്കുകയുണ്ടായി.
ആ പെൺകുഞ്ഞിനെ ലഭിക്കുന്ന സമയത്ത് ഒരു അരുളപ്പാടും ഉണ്ടായി ആ പെൺകുഞ്ഞ് ലക്ഷ്മി ദേവി തന്നെയാണ് എന്ന്. അങ്ങനെ തന്റെ ഭക്തന്റെ ആഗ്രഹം സഫലീകരിക്കാൻ തന്റെ ഭക്തനുവേണ്ടി ഏതറ്റം വരെയും സഞ്ചരിച്ച് ലക്ഷ്മി ദേവി സ്വയം അവതരിച്ച് ഒരു കുഞ്ഞായി പിറവികൊണ്ട ആ ഒരു ദിവസമാണ് ഈ ആടി മാസത്തിലെ പൂരം നക്ഷത്രം. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.