ഏതെങ്കിലും ദേവീക്ഷേത്രത്തിൽ വേണം ഈ വഴിപാട് ചെയ്യാൻ. വെള്ളിയാഴ്ചയാണ് ഈ വഴിപാടിനുള്ള ഉത്തമമായ ദിവസം. നമുക്ക് എന്ത് ആഗ്രഹമുണ്ടെങ്കിലും അത് ആദ്യം തന്നെ മനസ്സിൽ നേരുക. മനസ്സിൽ നേരാനായി ഒരു വെള്ളിയാഴ്ച ദിവസം കുളിച്ച് ശുചിയായി മാംസാഹാരം ഒക്കെ ഒഴിവാക്കി സസ്യാഹാരം ഭക്ഷിച്ച് സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ പോയി ഭഗവതിയെ കണ്ടുകൊണ്ട് നമ്മുടെ മനസ്സിലുള്ള ആഗ്രഹം ദേവിക്ക് സമർപ്പിക്കുക.
അതുപോലെതന്നെ ഇതുവരെ തന്നിട്ടുള്ള നന്മകൾക്ക് നന്ദി പറയുക. പിന്നീട് നിങ്ങൾ ചെയ്യേണ്ടത് വരാനിരിക്കുന്ന നാല് വെള്ളിയാഴ്ചകൾ മുടങ്ങാതെ നിങ്ങൾ പോയ ആ ക്ഷേത്രത്തിൽ പോകേണ്ടതാണ്. വീടിനടുത്തുള്ള ഏത് ദേവീക്ഷേത്രം ആയാലും കുഴപ്പമില്ല. ഒന്നാമത്തെ വെള്ളിയാഴ്ച പോകുമ്പോൾ അമ്മയ്ക്ക് ഒരു ചുവന്ന മാല വാങ്ങിക്കൊണ്ടു പോകണം ചുവന്ന അരളിയും ചുവന്ന റോസായും ആകാം.
അമ്മയ്ക്ക് ആ മാല ചാർത്തി പ്രാർത്ഥിക്കുക എന്നതാണ് നിങ്ങൾ ആദ്യം ചെയ്യേണ്ടത്. രണ്ടാമത്തെ ആഴ്ചയും ഇത് തുടരുക. മൂന്നാമത്തെ ആഴ്ചയും നാലാമത്തെ ആഴ്ചയും ഇതുതന്നെ തുടരുക. നാലാമത്തെ ദിവസം പോകുന്ന സമയത്ത് ഭാഗ്യസൂക്ത പുഷ്പാഞ്ജലി കൂടി ചെയ്യുക.
ആരുടെ ആഗ്രഹമാണ് സാധിക്കേണ്ടത് അവരുടെ പേരിൽ ഇത് ചെയ്യുക. ഇങ്ങനെ നാലാഴ്ച ചെയ്യുന്നതിലൂടെ നിങ്ങളുടെ ആ ആഗ്രഹം എന്തായാലും സാധിച്ചു കിട്ടുന്നതാണ്. വഴിപാട് നേർന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം ലഭിച്ചാലും വഴിപാട് പകുതിയിൽ വെച്ച് നിർത്താൻ പാടില്ല പൂർത്തിയാക്കണം. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക. Video credit : Infinite Stories