ആദ്യ ട്വന്റി20 ലോകകപ്പ് കളിച്ചവരിൽ 2 പേർ 2022ലെ സ്‌ക്വാഡിലുമുണ്ട് അവർ ആരൊക്കെയാണെന്ന് നോക്ക്

   

2007ലാണ് ട്വന്റി 20 ലോകകപ്പ് എന്ന ആശയം ഐസിസി മുൻപിലേക്ക് വെച്ചത്. പ്രാഥമിക ട്വന്റി20 ലോകകപ്പ് എന്നത് വളരെ വിമർശനങ്ങൾ നേരിട്ട ഒന്നായിരുന്നു. പല ക്രിക്കറ്റർമാരും ട്വന്റി20 ലോകകപ്പിനെ എതിർത്തെങ്കിലും പ്രാഥമിക ലോകകപ്പ് വലിയ വിജയം തന്നെയായിരുന്നു എന്ന് നിസ്സംശയം പറയാം. ടൂർണമെന്റിൽ ഇന്ത്യൻ ടീം മഹേന്ദ്ര സിംഗ് ധോണിയുടെ കീഴിൽ കിരീടം ചൂടുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം അന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമിലുണ്ടായിരുന്ന പലരും വിരമിച്ചു. 2007ൽ ഇന്ത്യയ്ക്കായി ട്വന്റി20 ലോകകപ്പ് കളിച്ചവരിൽ രണ്ടു പേർ മാത്രമാണ് 2022 ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലുള്ളത്. അവരെ നമുക്ക് നോക്കാം.

   

1.ദിനേശ് കാർത്തിക്

2007 ലെ ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിന്റെ ഭാഗമായിരുന്നു ദിനേശ് കാർത്തിക്. ഓർത്തിരിക്കാൻ പാകത്തിന് വലിയ ഇന്നിംഗ്സുകൾ കെട്ടിപ്പടുത്തില്ലെങ്കിലും കാർത്തിക് ധോണിയുടെ തേരാളി തന്നെയായിരുന്നു. അതിനുശേഷവും ഇന്ത്യൻ ടീമിൽ കൃത്യമായി സ്ഥാനമുറപ്പിക്കാൻ കാർത്തിക്കിന് സാധിക്കാതെ വന്നു. ഇപ്പോൾ ഐപിഎല്ലിൽ വമ്പൻ പ്രകടനങ്ങൾ നടത്തിയാണ് കാർത്തിക് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

   

   

2.രോഹിത് ശർമ

കന്നി ലോകകപ്പിൽ പുതുമുഖങ്ങളായിരുന്നു രോഹിത്. ഇന്ത്യയുടെ നിർണായകമായ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലൂടെ രോഹിത് തന്റെ വരവ് അറിയിച്ചിരുന്നു. രോഹിത്തിന്റെ കരിയറിലെ വലിയ ബ്രേക്ക് തന്നെയായിരുന്നു ആ ലോകകപ്പ് എന്ന് നിസംശയം പറയാനാവും. അതിനുശേഷം രോഹിത്ത് ഇന്ത്യൻ ക്യാപ്റ്റനായി. നിലവിൽ ലോകകപ്പിലെ ഇന്ത്യയുടെ ക്യാപ്റ്റനായ രോഹിത് ടീമിന്റെ നെടുംതൂണുമാണ്.

ഇവരെ കൂടാതെ അന്ന് ലോകകപ്പ് കളിച്ച ആരും ഇന്ന് ഇന്ത്യൻ ടീമിലില്ല. യുവരാജും ധോണിയും സേവാഗുമടങ്ങിയ 2007ലെ ലോകകപ്പ് ടീമിന്റെ ഓർമ്മകൾ ഇന്ത്യക്കാർക്ക് ഒരിക്കലും മറക്കാനാവില്ല. എന്തായാലും 2007 ആവർത്തിച്ച് രോഹിത്തും കൂട്ടരും കിരീടജേതാക്കളാകും എന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *