ഇന്നലെ രാവിലെ ലോകജനത ഞെട്ടിയ വാർത്ത തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റർ റിഷാഭ് പന്തിനുണ്ടായ വാഹനാപകടം. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുന്ന വഴിയായിരുന്നു 25കാരനായ പന്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഓട്ടത്തിനിടെ കാർ ഡിവൈഡറിൽ തട്ടുകയും തീ പിടിക്കുകയും ചെയ്തു. ഗ്ലാസ് തകർത്ത് കാറിനകത്ത് നിന്ന് രക്ഷപ്പെട്ട പന്തിന്റെ ശരീരഭാഗങ്ങളിൽ പരിക്കുപറ്റുകയും ചെയ്തു. ഉടൻ തന്നെ പന്തിനെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ അപകടത്തിന് ശേഷം പന്തിന്റെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.
ശിഖർ ധവാനും റിഷാഭ് പന്തും തമ്മിലുള്ള ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. വീഡിയോയിൽ ധവാനോട് പന്ത് ഒരു ഉപദേശം തേടുകയാണ്. അപ്പോൾ ശിഖർ ധവാൻ “സൂക്ഷിച്ചു വാഹനം ഓടിക്കണം” എന്നാണ് പറയുന്നത്. ശേഷം താൻ സൂക്ഷിച്ചെ വാഹനമോടിക്കൂ എന്ന് പന്ത് ശിഖർ ധവാന് വാക്കുനൽകുകയും, ഇരുവരും ചിരിക്കുകയും ചെയ്യുന്നു. ഇതാണ് വീഡിയോയിൽ ഉള്ളത്.
അപകട വിവരം അറിഞ്ഞതിനുശേഷം ഒരുപാട് ക്രിക്കറ്റർമാർ പന്തിന് ആശംസകളുമായി എത്തി. വിരാട് കോഹ്ലിയും രോഹിത് ശർമയുമടക്കമുള്ളവർ രംഗത്ത് വന്നു. ഒപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പന്തിന് സുഖപ്പെടട്ടെ എന്ന ആശംസിക്കുകയുണ്ടായി. പന്തിന്റെ ആരോഗ്യകാര്യങ്ങളിൽ തങ്ങൾ കൃത്യമായി ശ്രദ്ധിക്കുന്നുണ്ട് എന്നായിരുന്നു ബിസിസിഐ അറിയിച്ചത്.
എന്തായാലും ക്രിക്കറ്റ് ലോകത്തെ പൂർണമായും ഞെട്ടിക്കുന്ന വാർത്ത തന്നെയായിരുന്നു ഈ അപകടം. കുറച്ചധികം നാൾ ചികിത്സയും വിശ്രമവും ആവശ്യമായതിനാൽ പന്തിന്റെ കരിയറിനെ ഈ അപകടം ബാധിക്കും എന്ന് ഉറപ്പാണ്. എന്നിരുന്നാലും കൂടുതൽ ഗുരുതരമായി ഒന്നും ഉണ്ടാവാതിരുന്നത് ഭാഗ്യമായി കരുതുന്നു.
Shikhar Dhawan gave Rishabh Pant right advice about driving. pic.twitter.com/XxFRE5K74j
— Ami ✨ (@kohlifanAmi) December 30, 2022