പാക്കിസ്ഥാനെതിരെ വീണ്ടും മത്സരത്തിനിറങ്ങുകയാണ് ഇന്ത്യൻ ടീം. ഇത്തവണ മത്സരം കൂടുതൽ കടുക്കുമെന്ന് ഉറപ്പാണ്. അതിനാൽതന്നെ മത്സരത്തിന്റെ എല്ലാ മേഖലകളിലും മികച്ചുനിൽക്കാൻ തന്നെയാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ഇന്ത്യക്ക് പ്രശ്നങ്ങൾ സമ്മാനിച്ചായിരുന്നു ഹോങ്കോങ്ങിനെതിരായ മത്സരം കടന്നുപോയത്. ബാറ്റിംഗിൽ ഭേദപ്പെട്ട പ്രകടനം ഇന്ത്യ കാഴ്ചവെച്ചപ്പോൾ ബോളിഗിൽ പേസ് ബൗളർമാർ തല്ലുകൊണ്ടത് ഇന്ത്യയെ നന്നായി ബാധിക്കുന്നുണ്ട്. ഹോങ്കോങ്ങിനേതിരായ മത്സരത്തിൽ നിശ്ചിത നാല് ഓവറുകളിൽ 53 റൺസായിരുന്നു ആവേഷ് ഖാൻ വിട്ടുനൽകിയത്. അതിനാൽതന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിന് പറ്റിയ ബോളറല്ല ആവേഷ് എന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് രോഹൻ ഗവാസ്കർ പറയുന്നത്.
“എനിക്ക് തോനുന്നത് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ ആവേഷ് ഖാൻ നന്നായി പരിശ്രമിച്ചാലെ സാധിക്കൂ എന്നാണ്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. ഞാനെന്തായാലും ആവേഷ് ഖാന്റെ കാര്യത്തിൽ വലിയ ആശങ്ക വയ്ക്കുന്നില്ല. കാരണം സെലക്ടർമാരുടെ കണ്ണിൽ നോക്കിയാലും ആരാധകരുടെ കാഴ്ചപ്പാടിൽ നോക്കിയാലും ആവേഷ് ഇന്ത്യയുടെ ആദ്യ ഇലവന് പറ്റിയ ആളല്ല.”- രോഹൻ ഗവസ്കർ പറയുന്നു.
“ജസ്പ്രീത് ബുംറ ടീമിലില്ലെങ്കിൽ നമ്മൾ ചിന്തിക്കേണ്ടത് അദ്ദേഹത്തെപ്പോലുള്ള മറ്റൊരാളെയാണ്. പിന്നെ നമുക്ക് ഭുവനേശ്വർ കുമാറുണ്ട്. അയാൾ നന്നായി ബോൾ ചെയ്യുന്നുണ്ട്. അതിനാൽതന്നെ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഇലവനിൽ ഭൂവി ഉണ്ടാകുമെന്നത് ഉറപ്പാണ്. അവർക്ക് പരിക്ക് സംഭവിച്ചില്ലെങ്കിൽ ഇക്കാര്യങ്ങൾ നടക്കും.”- ഗവാസ്‌കർ കൂട്ടിച്ചേർത്തു.
കൂടാതെ ആവേഷ് ഖാന് പകരം ദീപക് ചാഹറിനെയും ഹർഷൽ പട്ടേലിനെയും ഇന്ത്യ സമീപിക്കണമെന്ന് ഗവസ്കർ സൂചിപ്പിക്കുന്നു. “നിലവിൽ ആവഷിന്റെ പ്രകടനത്തിൽ ആരും തൃപ്തനല്ലാത്ത സാഹചര്യമാണ്. അതിനാൽ തന്നെ ദീപക് ചാഹറിനെയും ഹർഷൽ പട്ടേലിനെയും ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്.” – രോഹൻ ഗവാസ്കർ വാചാലനാവുന്നു.