ധോണിയും സ്റ്റോക്സും ചേരുമ്പോൾ, ഐപിഎൽ ഞെട്ടും!! മരണ കോമ്പിനേഷനെപ്പറ്റി മുൻ താരങ്ങൾ!!

   

2023 ലേക്കുള്ള മിനി ലേലത്തിലെ ഏറ്റവും വലിയ ശ്രദ്ധേയകേന്ദ്രം തന്നെയായിരുന്നു ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഓൾറൗണ്ടർ mമാരിൽ ഒരാളായ ബെൻ സ്റ്റോക്സിനെ 16.25 കോടി രൂപക്കാണ് ചെന്നൈ സൂപ്പർ കിംഗ്സ് ടീം സ്വന്തമാക്കിയത്. ചെന്നൈയുടെ ഐപിഎൽ ലേല ചരിത്രത്തിലെ ഏറ്റവും ഡീൽ തന്നെയാണിത്. എന്നാൽ ബെൻ സ്റ്റോക്സ് അതിനേക്കാൾ വില അർഹിക്കുന്ന ക്രിക്കറ്ററാണ് എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയെഴ്സ് പറയുന്നത്.

   

“ചെന്നൈ സൂപ്പർ കിംഗ്സ് ഒരു ഭാഗ്യമുള്ള ടീമാണ്. ബെൻ സ്റ്റോക്സ് ഇതിലും വിലപിടിപ്പുള്ള താരമാണെന്നാണ് എന്റെ അഭിപ്രായം. അയാൾ ഒരു അവിശ്വസനീയ ക്രിക്കറ്ററാണ്. ഒരു നായകനാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും സ്റ്റോക്സിന് വലിയ രീതിയിലുള്ള അനുഭവസമ്പത്തുണ്ട്. നമുക്കാവശ്യമായ രീതിയിൽ മത്സരങ്ങൾ വിജയിപ്പിക്കാൻ ബെൻ സ്റ്റോക്സിന് സാധിക്കും. എനിക്ക് തോന്നുന്നത് സ്റ്റോക്ക്സിനെ പല ടീമുകളും വിലകുറച്ചു കണ്ടു എന്നാണ്. അയാൾ ചെന്നൈയ്ക്ക് മുതൽക്കൂട്ട് തന്നെയായിരിക്കും.”- ഡിവില്ലിയെഴ്സ് പറയുന്നു.

   

ധോണിയോടൊപ്പം സ്റ്റോക്ക്സ് കൂടെ ചേരുമ്പോൾ മികച്ച ഒരു കോമ്പിനേഷൻ സൃഷ്ടിക്കപ്പെടും എന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ പറയുകയുണ്ടായി. “എനിക്ക് തോന്നുന്നു ബെൻസ്റ്റോക്സിന്റെ കാര്യത്തിൽ മികച്ച രീതിയിലാണ് ചെന്നൈ ലേലം വിളിച്ചത്. ധോണിയുടെ നേതൃത്വത്തിന് കീഴിൽ ബെൻ സ്റ്റോക്സ് മികവുകാട്ടും. ധോണിയും സ്റ്റോക്സും കൂടിച്ചേരുന്നതിനു മുകളിൽ ഒരു കോമ്പിനേഷൻ ഉണ്ടാവില്ല എന്നതാണ് വസ്തുത.”- കുംബ്ലെ പറഞ്ഞു.

   

2021ൽ രാജസ്ഥാൻ റോയൽസ് ടീമിനായി ആയിരുന്നു ബെൻ സ്റ്റോക്സ് അവസാനമായി ഐപിഎൽ കളിച്ചത്. ശേഷം വിരലിനേറ്റ മുറിവുമൂലം സ്റ്റോക്ക്സ് ഐപിഎല്ലിൽ നിന്ന് മാറിനിന്നു. ഇത്തവണ സ്റ്റോക്സ് മികവുകാട്ടും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *