(Video)അഫ്ഗാന്റെ വെള്ളംകുടി മുട്ടിച്ച സൂര്യകുമാർ വീഡിയോ കണ്ട് നോക്ക്

   

ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ കെ എൽ രാഹുലും വിരാട് കോഹ്ലിയുമായിരുന്നു ആറാടിയത്. മറ്റു ബാറ്റർമാർക്ക് മത്സരത്തിൽ വലുതായൊന്നും തന്നെ ചെയ്യാനില്ലായിരുന്നു. ആദ്യ വിക്കറ്റിൽ കെ എൽ രാഹുലും വിരാട് കോഹ്‌ലിയും ചേർന്ന് 119 റൺസിന്റെ പാർട്ട്ണർഷിപ്പാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ശേഷം കെ എൽ രാഹുൽ മടങ്ങി. രണ്ടാം വിക്കറ്റിൽ ഇന്ത്യയ്ക്കായി ഇറങ്ങിയ സൂര്യകുമാർ യാദവ് ആദ്യ ബോളിൽ തന്നെ ഒരു റാമ്പ് ഷോട്ട് കളിച്ച് സിക്സർ നേടുകയുണ്ടായി. ഈ സിക്സറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

   

തന്റെ ആദ്യ ബോളിൽ തന്നെ ഫൈൻ ലെഗിന് മുകളിലൂടെ ഒരു തകർപ്പൻ സിക്സറായിരുന്നു സൂര്യകുമാർ നേടിയത്. പതിമൂന്നാം ഓവറിലായിരുന്നു സംഭവം നടന്നത്. സൂര്യയുടെ ഈ കിടിലൻ ഷോട്ട് നേരെ ചെന്ന് കൊണ്ട് അഫ്ഗാനിസ്ഥാൻ ഡഗ്ഔട്ടിലെ ഫ്രിഡ്ജിൽ ആണ്. നേരിട്ട് ബോൾ ചെന്ന് കൊണ്ടതിനാൽ ഫ്രിഡ്ജിന് കേടുപാടുകൾ ഉണ്ടാവുകയുണ്ടായി. ഫ്രിഡ്ജിന്റെ മുകൾവശത്തെ പ്ലാസ്റ്റിക് ബോർഡ് ഈ സിക്സറിൽ പൂർണ്ണമായും നശിക്കുകയുണ്ടായി.

   

എന്നാൽ ഈ സിക്സറിന് ശേഷം അടുത്ത ബോളിൽതന്നെ സൂര്യകുമാർ കൂടാരം കയറുകയാണുണ്ടായത്. ഫരീദ് അഹമ്മദ് എറിഞ്ഞ അടുത്ത ബോൾ അടിച്ചകറ്റാൻ ശ്രമിച്ച സൂര്യകുമാറിന് എഡ്ജിൽ കൊള്ളിക്കാനെ സാധിച്ചിരുന്നുള്ളൂ. ശേഷം ബോൾ സൂര്യകുമാറിന്റെ സ്റ്റമ്പ്‌ പിഴുതുകളഞ്ഞു. എന്തായാലും രണ്ടു ബോളുകൾ മാത്രം നേരിട്ട യാദവ് ആറ് റൺസ് നേടിയാണ് കൂടാരം കയറിയത്.

   

മത്സരത്തിന്റെ പൂർണ്ണമായ നിയന്ത്രണം പിന്നീട് വിരാട് കോഹ്‌ലി ഏറ്റെടുക്കുന്നതാണ് കാണാനായത്. തന്റെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന ഷോട്ടുകളുമായി കളംനിറഞ്ഞ വിരാട് അഫ്ഗാനിസ്ഥാൻ ബൗളർമാരെ പൊതിരെ തല്ലി. മറുവശത്ത് ബാറ്റ് ചെയ്തിരുന്ന റിഷഭ് പന്തിനുപോലും ഒന്നുംതന്നെ ചെയ്യാൻ സാധിക്കുമായിരുന്നില്ല. എന്തായാലും സൂര്യകുമാർ യാദവിന്റെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *