ഇന്ത്യൻ ടീമിന് അഫ്ഗാനിസ്ഥാൻ ആരാധകൻ വക കുതിരപ്പവൻ വീഡിയോ കണ്ട് നോക്ക്

   

ആവേശം അണപൊട്ടിയ മത്സരമായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ദുബായിൽ നടന്നത്. ഇരുടീമുകളും തങ്ങൾക്കാവുംവിധം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യൻ ഓൾറൗണ്ട് ഹർദിക് പാണ്ട്യയുടെ പ്രകടനമായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. മത്സരശേഷം ഒരുപാട് വീഡിയോകളും ട്രോളുകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടംപിടിക്കുകയുണ്ടായി. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ ഒരു വൈറൽ വീഡിയോയാണിത്.

   

ഒരു അഫ്ഗാനിസ്ഥാൻ ആരാധകൻ ഇന്ത്യയുടെ പാകിസ്താനെതിരായ വിജയം ആഘോഷിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇന്ത്യ മത്സരം വിജയിച്ച ശേഷം ആരാധകൻ തന്റെ ടിവി സ്ക്രീനിൽ ചുംബിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. ഹാർദിക് പാണ്ട്യയുടെ മുഖം ടിവിയിൽ കാണിക്കുന്ന സമയത്താണ് ആരാധകർ ചുംബനം നൽകുന്നത്. ഒരു ട്വിറ്റർ ഉപഭോക്താവാണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇതോടൊപ്പം ഇന്ത്യക്ക് അഭിനന്ദനങ്ങൾ അറിയിച്ച ട്വീറ്റും ചേർത്തിരുന്നു.

   

ട്വിറ്ററിൽ പുറത്തുവന്നതിനു ശേഷം വീഡിയോയ്ക്ക് വലിയ രീതിയിലുള്ള ശ്രദ്ധയാണ് ലഭിച്ചത്. വീഡിയോ ഒരുപാട്പേർ കാണുകയും എല്ലാം സാമൂഹ്യമാധ്യമങ്ങളിലും ഒരുപാട് ലൈക്കുകൾ വാരിക്കൂട്ടുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ ആരാധകർക്ക് ഇന്ത്യൻ ടീമിനോടുള്ള താല്പര്യമാണ് ഈ വീഡിയോയിലൂടെ കാണുന്നതെന്ന പക്ഷക്കാരാണ് പലരും. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചപ്പോൾ ഇന്ത്യക്കാരിൽ നിന്നും ഇത്തരം പിന്തുണ ലഭിച്ചിരുന്നു.

   

ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരത്തിൽ ഹാർദിക് പാന്ധ്യയായിരുന്നു ഇന്ത്യയുടെ വിജയശില്പി. മത്സരത്തിന്റെ എല്ലാ മേഖലകളിലും പാണ്ട്യ ഹീറോയിസം കാട്ടുകയുണ്ടായി. താരതമ്യേന ദുർബലരായ ഹോങ്കൊങ് ടീമിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ലോകകപ്പ് മത്സരം. നാളെ ദുബായിൽ വച്ചാണ് മത്സരം നടക്കുക. ഇനി ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *