ഇന്ത്യൻ ടീമിന്റെ ഏഷ്യാകപ്പിlലെ അവസാന പ്രതീക്ഷയായിരുന്നു അഫ്ഗാനിസ്ഥാന്റെ പാക്കിസ്ഥാനെതിരായ മത്സരം. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നെങ്കിൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റ് ലഭിക്കുമായിരുന്നുള്ളൂ.എന്നാൽ പലരെയും അത്ഭുതപ്പെടുത്തി പാകിസ്ഥാൻ ബാറ്റർ നസീം ഷായുടെ ബാറ്റിൽ നിന്ന് തീതുപ്പുന്ന രണ്ടു സിക്സറുകൾ പിറന്നതോടെ ഇന്ത്യ പൂർണമായും ഏഷ്യാകപ്പിൽ നിന്ന് പുറത്താകുന്ന കാഴ്ചയാണ് കണ്ടത്.
അവസാന ഓവറിന് മുമ്പ് കേവലം രണ്ട് ബോളുകൾ മാത്രമായിരുന്നു നസീം ഷാ നേരിട്ടത്. അതിനാൽ തന്നെ ഷാക്ക് വേണ്ട രീതിയിലുള്ള പരിഗണന അഫ്ഗാൻ കൊടുത്തില്ല എന്നതും വസ്തുതയാണ്. അവസാന ഓവറിൽ പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 11 റൺസ് ആയിരുന്നു. അവശേഷിക്കുന്നത് ഒരു വിക്കറ്റും. നസീം ഷായെ വലിയ രീതിയിൽ പരിഗണിക്കാത്തതിൽ തന്നെ അവസാന ഓവറിലെ ആദ്യ ബോൾ ഫറൂഖി ഒരു ഫുൾടോസ് എറിഞ്ഞു. യോർക്കർ എറിയാൻ ശ്രമിക്കുന്നതിനിടെ വന്ന പിഴവായിരുന്നു ഇത്. എന്നാൽ ആ ബോളിൽ ഒരു പടുകൂറ്റൻ സിക്സർ നേടി നസീം ഷാ ഞെട്ടിച്ചു.
പിന്നാലെ അടുത്ത ബോളിലും സിക്സർ നേടി നസീം ഷാ പാകിസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു. ശേഷം തന്റെ ഹെൽമറ്റൂരി അലറി വിളിച്ചായിരുന്നു ആഘോഷങ്ങൾ നടത്തിയത്.നേരത്തെ ബോളിങ്ങിലും മികച്ച പ്രകടനം നടത്തിയ ഷാ നാല് ഓവറിൽ 19 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റാണ് മത്സരത്തിൽ നേടിയിരുന്നത്.
തുടർച്ചയായ രണ്ട് സിക്സറുകളിലൂടെ നസീം ഷാ വിജയത്തിലെത്തിച്ചതോടെ പാകിസ്ഥാൻ ഫൈനലിനുള്ള ബർത്ത് ഉറപ്പിച്ചു. നിലവിൽ ശ്രീലങ്കയും പാകിസ്ഥാനും ഫൈനൽ കളിക്കാൻ യോഗ്യത നേടി. അതിനാൽ തന്നെ ഇന്ത്യയും അഫ്ഗാനിസ്ഥാനനും ടൂർണമെന്റിൽ നിന്നും പുറത്തായിട്ടുണ്ട്. നിലവിൽ സൂപ്പർ4ലെ തങ്ങളുടെ രണ്ടു മത്സരങ്ങളിലും ഇരുടീമുകളും പരാജയപ്പെട്ടിരുന്നു.
The winning sixes from Naseem Shah🔥 Pakistan goes straight into the final 🇵🇰#STARZPLAY #AsiaCup #AsiaCup2022 #asiacup22 #Watchlive #cricketlive #cricketmatch #teampakistan #teamafghanistan #crickethighlights pic.twitter.com/aMupmwKKGA
— Cricket on STARZPLAY (@starzplaymasala) September 7, 2022