ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ ട്വന്റി20 മത്സരത്തിൽ വളരെയധികം നിർണായകമായി ഒന്നായിരുന്നു അവസാന ഓവറിൽ മുഹമ്മദ് നവാസ് എറിഞ്ഞ നോബോൾ. നവാസിന്റെ കയ്യിൽ നിന്ന് വഴുതിപോയ ബോൾ ഹൈ ഫുൾടോസായി മാറുകയായിരുന്നു. കോഹ്ലി ബോൾ അടിച്ചു സിക്സർ ലൈൻ കടത്തി. ശേഷം സ്ക്വയർ ലെഗ് അമ്പയറോഡ് അത് നോബോൾ ആണെന്ന് സിഗ്നൽ ചെയ്യുകയും ചെയ്തു. ശേഷം അമ്പയർ മറൈ എറൈസ്മസ് അത് നോബോൾ വിളിച്ചു. മൈതാനത്തുണ്ടായിരുന്ന പല പാകിസ്ഥാൻ താരങ്ങളും ഈ തീരുമാനത്തിൽ അതൃപ്തരായിരുന്നു. എന്നാൽ അങ്ങനെ ഒരു സാഹചര്യം വന്നാൽ എന്തുകൊണ്ട് അമ്പയർക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു കൂടാ എന്നാണ് പാക്കിസ്ഥാൻ താരം വസീം അക്രം ചോദിക്കുന്നത്.
“അക്കാര്യത്തിൽ വിരാട് കോഹ്ലിയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ല. ഏതൊരു ബാറ്ററാണെങ്കിലും അത്തരമൊരു ബോൾ നോബോൾ ആണോ എന്ന് അമ്പയറോട് ചോദിക്കും. ഇതൊരു വലിയ മത്സരമായിരുന്നു. മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ മറ്റു സാങ്കേതികവിദ്യകളും ഉണ്ട്. അത് ഉപയോഗിക്കണമായിരുന്നു. എന്തിനാണ് അനാവശ്യമായി അമ്പയർമാർ കാര്യങ്ങൾ ചെയ്യുന്നത്?
മാത്രമല്ല, മൈതാനത്തുണ്ടായിരുന്ന രണ്ട് അമ്പയർമാരും അങ്ങേയറ്റം അനുഭവ സമ്പത്തുള്ളവരും ആയിരുന്നു.”- വസീം പറയുന്നു. ഇതോടൊപ്പം ആ ബോളിനെ പറ്റിയും വസീം പറയുകയുണ്ടായി. “അതൊരു പ്രത്യേക ബോളായിരുന്നു. എനിക്ക് ആദ്യം തോന്നിയത് അത് നോബോളല്ല എന്നായിരുന്നു. എന്നാൽ സ്ലോമോഷൻ ശ്രദ്ധിച്ചപ്പോൾ അത് നോബോളായി തോന്നി. ഇവിടെ സാങ്കേതികവിദ്യ ഉള്ളപ്പോൾ അത് ഉപയോഗിക്കേണ്ടിയിരുന്നു.”- വസീം അക്രം കൂട്ടിച്ചേർത്തു.
ഈ ബോളിനെ സംബന്ധിച്ച് പല മുൻ ക്രിക്കറ്റർമാരും പല അഭിപ്രായങ്ങളായിരുന്നു രേഖപ്പെടുത്തിയത്. എന്തായാലും മത്സരത്തിന്റെ ഗതിയെ തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു അവസാന ഓവറിലെ ഈ നോബോൾ. ബോളിൽ കോഹ്ലി സിക്സർ പറത്തിയതോടെ മത്സര ഇന്ത്യയുടെ കൈപ്പിടിയിലാവുകയായിരുന്നു.