ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ഏകദിനത്തിൽ ഒരു തകർപ്പൻ ക്യാച്ചുമായി വിരാട് കോഹ്ലി. മിർപ്പൂരിൽ കൂടിയ ബംഗ്ലാദേശ് കാണികളെ ഒറ്റ നിമിഷം കൊണ്ട് സ്തബ്ദരാക്കിയ ക്യാച്ചാണ് വിരാട് മത്സരത്തിൽ നേടിയത്. ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനെ പുറത്താക്കാനായിരുന്നു വിരാട് ഈ അത്ഭുത ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിന്റെ നിർണായ സമയത്ത് പിറന്ന ഈ ക്യാച്ച് മത്സരത്തിൽ മേൽക്കോയ്മ നേടാൻ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്.
മത്സരത്തിൽ ബംഗ്ലാദേശിനായി ക്രീസിലെത്തിയ ഷാക്കിബ് ഇന്ത്യയുടെ മുഴുവൻ ബോളർമാരെയും അടിച്ചുതൂക്കുകയായിരുന്നു. ഷഹബാസ് അഹമ്മദിനെ പലതവണ ബൗണ്ടറി കടത്തിയ ഷാക്കിബ് ഇന്ത്യക്ക് ഭീഷണിയായി. ആ സമയത്താണ് സ്പിന്നർ വാഷിംഗ്ടൺ സുന്ദർ ബോളിംഗ് ക്രീസിലെത്തിയത്. സുന്ദറിന്റെ പന്ത് കവറിലേക്ക് ടാബ് ചെയ്ത് സിംഗിൾ നേടാൻ ഷാക്കിബ് ശ്രമിച്ചു. എന്നാൽ ഉയർന്നുവന്ന ബോൾ വിരാട് കോഹ്ലി തന്റെ വലതുവശത്തേക്ക് ചാടി ഒറ്റക്കൈയിൽ ഒതുക്കുകയായിരുന്നു.
മിർപൂരിൽ അണിനിരന്ന കാണികൾ ഒരു നിമിഷം നിശബ്ദരായി. എന്തിന് ബാറ്റർ ഷക്കീബ് അൽഹസൻ പോലും ഒരു നിമിഷം അത്ഭുതപ്പെട്ടു. അത്രമാത്രം വിദഗ്ധമായി ആയിരുന്നു കോഹ്ലി ആ ക്യാച്ച് സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യൻ ലക്ഷ്യത്തിലേക്ക് ഷക്കീബിന്റെ ചിറകിലേറി ബംഗ്ലാദേശ് അടുക്കുകയായിരുന്നു. ഈ നിർണായക സമയത്ത് ഇന്ത്യയ്ക്ക് ഷാക്കിബിനെ പുറത്താക്കാൻ സാധിച്ചു.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ ഇന്ത്യയുടെ വിക്കറ്റുകൾ വീഴ്ത്താൻ ബംഗ്ലാദേശ് ബോളർമാർക്ക് സാധിച്ചു. ഇന്ത്യയ്ക്കായി 70 പന്തുകളിൽ 73 റൺസ് നേടിയ കെ എൽ രാഹുൽ മാത്രമായിരുന്നു പിടിച്ചുനിന്നത്. രാഹുലിന്റെ ബലത്തിൽ 186 എന്ന സ്കോറിൽ ഇന്ത്യയെത്തി. ബംഗ്ലാദേശിനായി ഷക്കീബ് അൽ ഹസ്സൻ അഞ്ചുവിക്കറ്റുകൾ മത്സരത്തിൽ വീഴ്ത്തി.
What an athlete Virat Kohli is. Simply stunningpic.twitter.com/ohVb46B8pl
— Ratnadeep (@_ratna_deep) December 4, 2022