ഒരു കഥയുണ്ട്. ക്ലാസ്സ്‌ ഷോട്ടുകൾ കൊണ്ട് ഒരു രാജാവ് കൊട്ടാരം തീർത്ത കഥ!!! ഇത് ആരാണെന്ന് മനസ്സിലായോ..!!

   

ക്ലാസ് ഷോട്ടുകൾ എന്നും ക്രിക്കറ്റിന്റെ മനോഹാരിതയാണ്. മിതമായ ചലനങ്ങളോടുകൂടിയ കോപ്പിബുക്ക് ഷോട്ടുകൾക്ക് ആരാധകരേറെയാണ്. അങ്ങനെ ക്രിക്കറ്റിലെ കോപ്പിബുക്ക് ഷോട്ടുകൾക്ക് പേരുകേട്ട ക്രിക്കറ്ററായിരുന്നു ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കോഹ്‌ലി എന്ന പേര് ആദ്യമായി കേട്ടത് ഇന്ത്യയുടെ 2008 അണ്ടർ19 ലോകകപ്പിലായായിരുന്നു. അന്ന് ഇന്ത്യയിലേക്ക് ആ കിരീടമെത്തിയപ്പോൾ അത് ഒരു യുഗത്തിന് ആരംഭമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

   

1988ൽ ന്യൂഡൽഹിയിലായിരുന്നു വിരാട് കോഹ്ലി ജനിച്ചത്. തന്റെ 16ആം വയസിൽതന്നെ കോഹ്ലി ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധപിടിച്ചുപറ്റി. 2008ലെ അണ്ടർ19 ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന കോഹ്ലി ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി. അങ്ങനെ കോഹ്ലിയ്ക്ക് ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിലേക്ക് ക്ഷണം ലഭിച്ചു. അവിടുത്തെ മികച്ച പ്രകടനങ്ങളോടെ 2008ൽ തന്നെ വിരാട് ഇന്ത്യൻ ദേശീയ ടീമിൽ സ്ഥാനം പിടിച്ചു.

   

സ്റ്റൈലിഷ് ഷോട്ടുകളായിരുന്നു കോഹ്ലിയുടെ പ്രത്യേകത. ധോണി എന്ന ക്യാപ്റ്റന്റെ കീഴിൽ പലപ്പോഴും കോഹ്ലി ആറാടി. ഇന്ത്യക്കായി ഒരുപാട് റൺസുകൾ നേടി ഒരു ലെജൻഡ് ക്രിക്കറ്ററായി കോഹ്ലി മാറി. മൈതാനത്തെ കോഹ്ലിയുടെ ദേഷ്യവും രൗദ്രഭാവവുമൊക്കെ പലപ്പോഴും അയാളെ വിമർശനത്തിന് ഇടയാക്കി. പക്ഷേ തെല്ലും കൂസലില്ലാതെ കോഹ്ലി തുടർന്നു. ഇന്ത്യയ്ക്കായി 102 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 27 സെഞ്ച്വറികളടക്കം 8074 റൺസ്, 262 ഏകദിനങ്ങളിൽ നിന്ന് 43 സെഞ്ചുറികൾ അടക്കം 12,344 റൺസ്, 99 ട്വന്റി20 നിന്ന് 3308 റൺസ്.

   

ഇങ്ങനെ തുടരുന്നു കോഹ്ലിയുടെ വേട്ട. ക്യാപ്റ്റൻ എന്ന നിലയിൽ ഇന്ത്യയെ 213 മത്സരങ്ങളിൽ കോഹ്ലി നയിച്ചു. വളരെ വിജയകരമായ ഒരു നായകത്വം. ആഭ്യന്തരക്രിക്കറ്റിൽ ഡൽഹി ടീമിനായും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂറിനുമായാണ് വിരാട് കോഹ്ലി കളിച്ചിട്ടുള്ളത്. ബാംഗ്ലൂർ ടീമിന്റെ എക്കാലത്തെയും നട്ടെല്ലായിരുന്നു കോഹ്ലി. തന്റെ ക്യാപ്റ്റൻസി രാജിവച്ചെങ്കിലും ഇപ്പോഴും ഇന്ത്യൻ ടീമിന്റെ പ്രതീക്ഷ തന്നെയാണ് വിരാട്.

Leave a Reply

Your email address will not be published. Required fields are marked *