വീട്ടിൽ നിന്ന് എതിർപ്പ് വന്നപ്പോളും തളർന്നില്ല… ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ടതാരം…

   

മിനിസ്ക്രീൻ പ്രേഷകർക്ക് വളരെ സുപരീതമായ താരമാണ് മനസ്സിനെ കരയിലെ അഞ്ജലി എന്ന റെനിഷ. സീത കല്യാണം എന്ന പരമ്പരയിലാണ് താരം കൂടുതൽ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ശ്രദ്ധേയമാകുന്നത്. റെനീഷ എന്ന് പറയുന്നതിനേക്കാൾ സീത കല്യാണത്തിലെ സ്വാതി എന്ന് പറയുമ്പോഴാണ് പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കുക. താരം ഈ അടുത്ത എടെ നൽകിയ അഭിമുഖമാണ് ഏറെ ചർച്ച വിഷയം ആയിരിക്കുന്നത്.

   

തന്റെ ജീവിതത്തെപ്പറ്റിയും കുടുംബത്തെ പറ്റിയും അഭിനയ മേഖലകളെ പറ്റിയും താരം ആരാധകരുമായി പങ്കുവെച്ചു. പ്ലസ് ടു കഴിഞ്ഞ് സമയത്ത് തന്റെ ഒരു കുടുംബ സുഹൃത്ത് വഴിയാണ് സീത കല്യാണം എന്ന പരമ്പരയുടെ ഓഡിഷനെ പറ്റി അറിഞ്ഞു അതിന് എത്തുന്നത് എന്ന് താരം പറഞ്ഞു. എന്നാൽ പിന്നീട് പഠനത്തെ ബാധിക്കും എന്ന് കരുതി ഒരു വർഷത്തേക്ക് മാത്രമാണ് എഗ്രിമെന്റ് എഴുതിയത്.

   

എന്നാൽ അഭിനയവും പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിഞ്ഞത് തുണയായി. അതുകൊണ്ടുതന്നെ അഭിനയം ഇഷ്ടമാവുകയും അത് ജോലിയായി കൊണ്ടുപോവുകയുമായിരുന്നു. താനാ പരമ്പരയിൽ അഭിനയിച്ചു തുടങ്ങിയതിനുശേഷം നിരവധി പേർ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയെന്നും താരം പറയുന്നു. എന്നാൽ പഠനത്തിൽ മാർക്ക് കുറഞ്ഞൽ അഭിനയത്തിൽ തുടരാൻ സമ്മതിക്കില്ല എന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു.

   

മാത്രമല്ല ചേട്ടന് അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് നിർത്താൻ വരെ പറഞ്ഞിട്ടുണ്ടെന്നും സീത കല്യാണം പരമ്പരയിൽ അഭിനയിച്ച കുറച്ചുകാലം ചേട്ടൻ തന്നോട് മിണ്ടിയിട്ടില്ല എന്നും താരം പറഞ്ഞു. ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന മനസ്സിനക്കരെ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ഇതിലെ അഞ്ജലി എന്ന കഥാപാത്രമാണ് റെനിഷ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *