വീണ്ടും പൂജാര വക വെടിക്കെട്ട്!! സൂര്യകുമാറിന് പകരം ഏഷ്യകപ്പിൽ കളിപ്പിക്കാം!! അമ്മാതിരി അടി

   

വീണ്ടും ഇംഗ്ലണ്ടിൽ ആവേശമായി ചേതേശ്വർ പുജാര. നിരന്തരം മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ നടത്തി ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസെക്സ് ടീമിന്റെ നട്ടെല്ലായി മാറുകയാണ് പൂജാര. 2022 റോയൽ ലണ്ടൻ കപ്പിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് പൂജാര നേടിയത്. വെറും 75 പന്തുകളിൽ ആയിരുന്നു പൂജാര സെഞ്ചുറി നേടിയത്. മിഡിൽസെക്സിനെതിരെ നടന്ന മത്സരത്തിൽ പൂജാരയുടെ ഈ വെടിക്കെട്ട് ഇന്നിങ്സിന്റെ ബലത്തിൽ സസെക്സ് വിജയം കാണുകയും ചെയ്തു.

   

മത്സരത്തിൽ 90 പന്തുകൾ നേരിട്ട പുജാര 132 റൺസാണ് നേടിയത്. ഇതിൽ 20 ബൗണ്ടറികളും ഒരു പടുകൂറ്റൻ സിക്സറും ഉൾപ്പെടുന്നു. അതോടൊപ്പം ടീമിനായി ടോം ആൾസോപ്പിനോപ്പം ചേർന്ന് നാലാം വിക്കറ്റിൽ 240 റൺസിന്റെ പാർട്ണർഷിപ്പാണ് പൂജാര കെട്ടിപ്പൊക്കിയത്. എന്തായാലും ട്വിറ്ററിൽ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ് പൂജാരയുടെ ഈ ഇന്നിങ്സ്.

   

ഏകദിനങ്ങളിൽ പൂജാര ഈ ഫോം തുടരുന്നതോടെ ഒരുപാട് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. BCCI ഏകദിന മത്സരങ്ങളിൽ പൂജാരയെ പരിഗണിക്കണമെന്ന അഭ്യർത്ഥനയാണ് പലരും നടത്തുന്നത്. സൂര്യകുമാർ യാദവിന് പകരം പുജാര ഏഷ്യാകപ്പിൽ കളിച്ചാലും പ്രശ്നമില്ല എന്ന രീതിയിലുള്ള ട്വീറ്റുകൾ പലയിടത്തുനിന്നും വരുന്നുണ്ട്. അതേപോലെതന്നെ ദിനേശ് കാർത്തിക് ട്വന്റി20യിൽ നടത്തിയ തിരിച്ചുവരും പുജാര ഏകദിനത്തിൽ നടത്തുന്ന തിരിച്ചുവരവും പലരും താരതമ്യം ചെയ്യുന്നുണ്ട്.

   

ഇന്ത്യക്കായി 2014ലായിരുന്നു പൂജാര തന്റെ അവസാന ഏകദിനമത്സരം കളിച്ചത്. എന്നാൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതിൽ പൂജാര അന്ന് പരാജയപ്പെട്ടിരുന്നു. ഇന്ത്യയ്ക്കായി ഏകദിനങ്ങളിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 51 റൺസ് മാത്രം നേടാനേ പൂജാരയ്ക്ക് സാധിച്ചുള്ളൂ. അങ്ങനെയാണ് ഇന്ത്യൻ ടീമിൽ പൂജാരയുടെ സ്ഥാനം നഷ്ടമായത്. എന്തായാലും കൗണ്ടി ക്രിക്കറ്റിലെ പൂജാരയുടെ ഈ സൂപ്പർ ബാറ്റിംഗ് ബിസിസിഐ പരിഗണിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *