ഇൻറർനാഷണൽ ലീഗ് ട്വന്റി20 എന്ന പേരിൽ യുഎഇയിൽ അടുത്തവർഷം ആരംഭിക്കുന്ന ലീഗിനായി കാശ് വാരിയെറിയുകൾ തുടർക്കഥയാകുന്നു. യുഎഇ ട്വന്റി20 ലീഗിൽ കളിക്കാൻ മോഹവിലയാണ് കളിക്കാർക്ക് വാഗ്ദാനം ചെയ്യുന്നത്. ഐപിഎല്ലിനുശേഷം ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടി20 ലീഗാണ് യുഎഇയിൽ ആരംഭിക്കാൻ പോകുന്നത്. വമ്പൻ തുക താരങ്ങൾക്ക് വാഗ്ദാനം ചെയ്യുന്ന ലീഗ് ഇതിനകം ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് കളിക്കുന്ന താരങ്ങൾക്കാണ് ഇപ്പോള്‍ വലിയ തുക വാഗ്ദാനമായി വന്നിരിയ്ക്കുന്നത്. ബിഗ് ബാഷും യുഎഇ ലീഗും ഒരേസമയത്ത് നടക്കുന്നതിനാൽ ഓസ്ട്രേലിയൻ കളിക്കാർ ബിഗ് ബാഷിലേക്ക് പോകും എന്ന കാഴ്ചപ്പാടിലാണ് ഈ വാഗ്ദാനങ്ങൾ. നിലവിൽ 15 ഓളം ഓസ്ട്രേലിയൻ താരങ്ങൾക്കായി UAE ടീമുകൾ കാത്തിരിക്കുന്നു. ഇതിൽ ഡേവിഡ് വാര്‍ണറും മര്‍ക്കസ് സ്റ്റോയിനിസും അടക്കമുള്ള ക്രിക്കറ്റർമാർ ഉൾപ്പെടുന്നു.
2,38,000 USD വരെയാണ് ബിഗ്ബാഷ് കളിക്കുന്ന ഒരു ക്രിക്കറ്റർക്ക് ലഭിക്കുന്നത്. എന്നാൽ യുഎഇ ടി20യില്‍ 4,50,000 USD ആണ് ഒരു ക്രിക്കറ്റര്‍ക്ക് പ്രതിഫലം. ഇത്രയധികം തുക തങ്ങളുടെ ആഭ്യന്തര കളിക്കാർക്ക് വാഗ്ദാനം വന്നതോടെ ആകെ കുഴഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. യുഎഇ ടി20 കളിക്കാതെ എങ്ങനെയെങ്കിലും തങ്ങളുടെ കളിക്കാരെ ബിഗ് ബാഷില്‍ പങ്കെടുപ്പിക്കാനായി സംഘാടകർ പെടാപ്പാട് പെടുകയാണ്.
ഡേവിഡ് വാര്‍ണറെ കൂടാതെ ഓസ്ട്രേലിയൻ ബാറ്റര്‍ ക്രിസ് ലിന്നിനും വലിയ ഒാഫറാണ് UAE ടി20ലീഗില്‍ നിന്ന് വന്നിരിക്കുന്നത്. ഇത്രമാത്രം പണം വാഗ്ദാനം ചെയ്ത് ആഭ്യന്തര കളിക്കാരെ നഷ്ടമായാൽ ബിഗ് ബാഷിലൂടെ ഓസ്ട്രേലിയക്ക് വലിയ നഷ്ടവും ഉണ്ടാകാനുമിടയുണ്ട്..