ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ വെടിയുണ്ട ബോളുകളുമായി ഉമ്രാൻ മാലിക്. ബംഗ്ലാദേശ് ബാറ്റർമാരെ തീർത്തും നിസ്സഹായവസ്ഥയിലാക്കുന്ന ബോളിംഗ് പ്രകടനമാണ് മത്സരത്തിന്റെ ആദ്യ സ്പെല്ലിൽ മാലിക് കാഴ്ചവച്ചത്. ബംഗ്ലാദേശ് ബാറ്റർമാരെ തലങ്ങും വിലങ്ങും കറക്കിയ മാലിക് ഓപ്പണർ ഷാന്റോയുടെ കുറ്റിയും തെറിപ്പിച്ചാണ് തന്റെ ആദ്യ സ്പെൽ അവസാനിപ്പിച്ചത്. 181 കിലോമീറ്റർ സ്പീഡിൽ വന്ന ഉമ്രാന്റെ പന്തിലായിരുന്നു ഷാന്റോയുടെ കുറ്റിത്തെറിച്ചത്.
തന്റെ ആദ്യ ഓവറിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷക്കീബ് അൽ ഹസനെയായിരുന്നു ഉമ്രാൻ മാലിക് വട്ടം കറക്കിയത്. ഇത്രയേറെ അനുഭവസമ്പത്തുള്ള ഷാക്കിബിന് ഉമ്രാന്റെ ആദ്യ ഓവറിൽ ഒന്നും തന്നെ ചെയ്യാൻ സാധിച്ചില്ല. തുടർച്ചയായി ഓവറിലുടനീളം മാലിക് ബൗൺസറുകൾ എറിഞ്ഞു. ഷാക്കിബിന് എങ്ങനെയെങ്കിലും രക്ഷപ്പെടുക മാത്രമായിരുന്നു മുൻപിലുള്ള വഴി. ശേഷം അടുത്ത ഓവറിൽ ഓപ്പണർ ഷാന്റോയുടെ സ്റ്റമ്പ് പറത്തിയാണ് മാലിക്ക് തന്റെ വരവറിയിച്ചത്.
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ വളരെയേറെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമാണ് ഈ ജമ്മു കാശ്മീർ ബോളർ ദേശീയ ടീമിലെത്തിയത്. 2022ലെ ഐപിഎല്ലിലെ മികവാർന്ന പ്രകടനവും മാലിക്കിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് സഹായിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ഐപിഎല്ലിൽ പല ലോകോത്തര ബാറ്റർമാരെയും ഉമ്രാൻ മാലിക്ക് പിടിച്ചു കെട്ടിയിട്ടുണ്ട്. ശേഷം അതേരീതി തന്നെയാണ് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിലും മാലിക് ആവർത്തിക്കുന്നത്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്നിങ്സിന്റ ആദ്യപകുതിയിൽ ഇന്ത്യൻ ബോളർമാരുടെ ഒരു തേരോട്ടം തന്നെയാണ് കാണാൻ സാധിച്ചത്. ബംഗ്ലാദേശ് മുൻനിരയെ തൂത്തെറിഞ്ഞു ഇന്ത്യ. എന്നാൽ ശേഷം മെഹദി ഹസനും മഹ്മൂദുള്ളയും ചേർന്ന് ബംഗ്ലാദേശിനെ കൈപിടിച്ചു കയറ്റി.
What a pace man! 151kmph bowl from Umran Malik!🥵🔥
pic.twitter.com/BwFmizPhku— 𝐀𝐚𝐥𝐢𝐲𝐚𝐡 | 𝐯𝐤 𝐟𝐫𝐞𝐚𝐤 (@Aaliya_Zain5) December 7, 2022