ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും നിർണായകമായ ബോളർമാരിൽ ഒരാളാണ് കുൽദീപ് യാദവ്. തന്റെ മികവാർന്ന ഗൂഗ്ലികൾ കൊണ്ട് ബാറ്റർമാരെ കുഴയ്ക്കാനുള്ള കുൽദീപ് ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റിലും മികവു കാട്ടുകയുണ്ടായി. വലിയൊരു പരിക്കിൽപ്പെട്ട കുൽദീപ് ഒരു തകർപ്പൻ തിരിച്ചുവരവായിരുന്നു ഇന്ത്യൻ ടീമിലേക്ക് നടത്തിയത്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്രയത്നവുമാണ് ഈ തിരിച്ചുവരാനായി സഹായിച്ചത്. പരിക്കിനും പരിക്കിന് ശേഷവും ഇന്ത്യയുടെ നായകനായ രോഹിത് ശർമയും കോച്ചായ രാഹുൽ ദ്രാവിഡും സീനിയർ താരങ്ങളും കുൽദീപിന് നൽകിയ പിന്തുണയെ പറ്റി അദ്ദേഹത്തിന്റെ കോച്ച് കപിൽ പാണ്ടേ പറയുകയുണ്ടായി.
കുൽദീപിന്റെ തിരിച്ചുവരവിൽ ഒരു വലിയ പ്രാധാന്യം തന്നെ ഇന്ത്യൻ താരങ്ങൾക്കുണ്ട് എന്നാണ് കപിൽ പാണ്ടേ പറയുന്നത്. “കുൽദീപ് പരിക്കുപറ്റി എൻസിഎയിൽ ആയിരുന്നു സമയത്ത് രോഹിത് ശർമ അയാൾക്ക് വലിയ രീതിയിലുള്ള സഹകരണം നൽകി. ഒപ്പം രാഹുൽ ദ്രാവിഡും പിന്തുണ നൽകുകയുണ്ടായി. അതുകൊണ്ട് തന്നെ നായകൻ, കോച്ച്, വിരാട് കോഹ്ലിയെപോലെയുള്ള സീനിയർ കളിക്കാർ തുടങ്ങിയവർക്ക് കുൽദീപിന്റെ ഈ തകർപ്പൻ തിരിച്ചുവരവിൽ വലിയൊരു പങ്കുണ്ട്.”- പാണ്ടേ പറയുന്നു.
“കുൽദീപ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരവ് നടത്താനായി നന്നായിത്തന്നെ കഷ്ടപ്പെട്ടിരുന്നു. ഞങ്ങൾ പേസിൽ കൂടുതൽ ശ്രദ്ധിച്ചു. ടീമിൽ ഇല്ലാതിരുന്നിട്ട് കൂടി തുടർച്ചയായി കുൽദീപ് കഠിനപ്രയത്നങ്ങൾ നടത്തി. കഠിനപ്രയത്നത്തിന്റെ ഫലമായി ഐപിഎല്ലിൽ അയാളെ ഡൽഹി ടീമിലെടുക്കുകയും അയാൾ സീസണിൽ 21 വിക്കറ്റുകൾ നേടുകയും ചെയ്തു.”- പാണ്ടേ കൂട്ടിച്ചേർക്കുന്നു.
“കുൽദീപ് ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. പരിക്കിന് ശേഷം ടീമിലേക്ക് തിരികേയെത്താൻ അയാൾ തന്റേതായ വഴികൾ കണ്ടെത്തി. ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലും കളിക്കാൻ പാകത്തിന് ഞങ്ങൾ തയ്യാറാവുകയായിരുന്നു.”- കപിൽ പാണ്ടേ പങ്കുവയ്ക്കുന്നു.