ഇവർ 3ആം ഏകദിനത്തിൽ സെഞ്ച്വറി നേടും!! ഞെട്ടിക്കുന്ന പ്രവചനവുമായി മുൻ താരം

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനങ്ങൾ വിലയിരുത്തുമ്പോൾ ആദ്യ മൂന്ന് ബാറ്റർമാരുടെ സ്വാധീനം വളരെ വ്യക്തമാണ്. മുൻനിര ബാറ്റർമാർ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച മത്സരങ്ങളിൽ ഇന്ത്യ അനായാസം വിജയം കാണുകയുണ്ടായി. പക്ഷേ കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഇന്ത്യയുടെ മുൻനിര പരാജയപ്പെടുന്നു. രോഹിത് ശർമയും കോഹ്ലിയും ധവാനുമൊക്കെ ഒറ്റയക്കത്തിന് പലപ്പോഴും കൂടാരം കയറുന്നു. എന്നാൽ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇതുണ്ടാവില്ലന്നും കോഹ്ലിയും ധവാനും സെഞ്ചുറികൾ നേടുമെന്നുമാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറയുന്നത്.

   

“എനിക്ക് തോന്നുന്നു ഇന്ത്യയുടെ മുൻനിരയ്ക്ക് പറ്റിയ സമയം ഇതാണെന്ന്. കോഹ്ലിയും ധവാനും വരുന്ന മത്സരങ്ങളിൽ സെഞ്ച്വറികൾ നേടും. എന്തെന്നാൽ അവരുടെ കഴിവുകളെപ്പറ്റി നമുക്ക് അറിയാമല്ലോ. ഞാൻ നേരത്തെ പറഞ്ഞതുപോലെ ചിറ്റാഗ്രാമിലെ വിക്കറ്റുകൾ വളരെ നല്ലതാണ്. അതുകൊണ്ട് കോഹ്ലിയിൽ നിന്നും ധവാനിൽ നിന്നും മൂന്നാം ഏകദിനത്തിൽ ഞാൻ സെഞ്ചുറികൾ പ്രതീക്ഷിക്കുന്നു.”- ജാഫർ പറയുന്നു.

   

“നമ്മൾ 2019 ലോകകപ്പിന്റെ സമയം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. നമ്മുടെ മുൻനിരയെ നമ്മൾ ഒരുപാട് ആശ്രയിച്ചിരുന്നു. ആ സമയത്ത് മധ്യനിര നന്നായി കളിച്ചിരുന്നുമില്ല. എന്നാൽ ഇപ്പോൾ സാഹചര്യങ്ങൾ നന്നായി മാറിയിട്ടുണ്ട്. കഴിഞ്ഞ 50-60 മത്സരങ്ങൾ പരിശോധിച്ചാൽ നമ്മുടെ മുൻനിര ബാറ്റർമാർ നേടിയിട്ടുള്ളത് ഒരു സെഞ്ചുറിയാണ്. മധ്യനിര നന്നായി കളിച്ചിട്ടുമുണ്ട്.”- വസീം ജാഫർ കൂട്ടിച്ചേർക്കുന്നു.

   

വിരാട് കോഹ്ലിയുടെ അവസാന ഏകദിന സെഞ്ച്വറി പിറന്നത് 2019ൽ വിൻഡീസിനെതിരെയായിരുന്നു. ധവാൻ അവസാനമായി സെഞ്ച്വറി നേടിയത് 2019ലെ 50 ഓവർ ലോകകപ്പിലും. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാഫറിന്റെ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *