ഇവർ 4 പേർ ഇന്ത്യയുടെ പോസിറ്റിവുകൾ!! വരും മത്സരങ്ങളിലും നിർണായാകമാവും – രവി ശാസ്ത്രി

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ട്വന്റി20 പരമ്പരകൾ അവസാനിച്ചിരിക്കുകയാണ്. പര്യടനത്തിലെ ട്വന്റി20 പരമ്പര ഇന്ത്യ നേടിയപ്പോൾ ഏകദിന പരമ്പര ന്യൂസിലാൻഡ് സ്വന്തമാക്കുകയാണ് ഉണ്ടായത്. സീനിയർ താരങ്ങൾ ആരുംതന്നെ ടീമിൽ ഇല്ലാതിരുന്നിട്ടും മികച്ച പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ യുവനിര ന്യൂസിലാൻഡിൽ കാഴ്ചവെച്ചത്. പരമ്പരയിലെ ഇന്ത്യയുടെ പോസിറ്റീവുകളെപറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ ഹെഡ് കോച്ചായ രവിശാസ്ത്രി ഇപ്പോൾ.

   

ന്യൂസിലാൻഡ് പര്യടനത്തിൽ ഇന്ത്യയ്ക്ക് ഒരുപാട് പോസിറ്റീവുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് രവിശാസ്ത്രി പറയുന്നത്. “ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഒരുപാട് പോസിറ്റീവുകൾ ഉണ്ടായിട്ടുണ്ട്. ശ്രേയസ് അയ്യർ 2 മത്സരങ്ങളിലും റൺസ് കണ്ടെത്തുകയുണ്ടായി. ഒപ്പം ബുദ്ധിമുട്ടുള്ള സമയത്തും ശ്രേയസ് ക്രീസിൽ തുടരാൻ തയ്യാറായി. സൂര്യകുമാറും തന്റെ കഴിവുകൾ കാട്ടി. വരും മത്സരങ്ങളിൽ അയാൾ അത് വർദ്ധിപ്പിക്കും എന്ന് ഉറപ്പാണ്.”- രവിശാസ്ത്രി പറഞ്ഞു.

   

“വാഷിംഗ്ടൺ സുന്ദർ പരമ്പരയിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു.വളരെ നന്നായി കളിച്ചതായി തോന്നി. കൂടാതെ ഉമ്രാൻ മാലിക്കും നന്നായിരുന്നു. തുടക്കത്തിൽ ശുഭമാൻ ഗില്ലും വളരെ പോസിറ്റീവായി കളിക്കുന്നുണ്ട്. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളാണ് ന്യൂസിലാൻഡിലേത്. അതിനാൽതന്നെ ഈ യുവ കളിക്കാരൊക്കെയും വളരെ മികച്ച രീതിയിൽ പ്രകടനങ്ങൾ കാഴ്ചവച്ചു. മൈതാനത്തിന്റെ വിസ്തൃതിയും കാലാവസ്ഥയും നമ്മൾ കണക്കിലെടുക്കേണ്ടതാണ്.”- രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

   

പരമ്പരയിൽ രണ്ടിന്നിങ്സുകളിൽ നിന്ന് 129 റൺസായിരുന്നു ശ്രേയസ് അയ്യർ നേടിയത്. 64.5 റൺസായിരുന്നു ശ്രേയസിന്റെ പരമ്പരയിലെ ശരാശരി. ഒപ്പം സീരീസിൽ ഇന്ത്യക്കായി ഏറ്റവുമധികം റൺസ് നേടിയ കളിക്കാരനും ശ്രേയസ് അയ്യർ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *