ഇന്ത്യയെ ജയിപ്പിക്കാൻ അമ്പയർമാർ കിണഞ്ഞു പരിശ്രമിച്ചു!! ആരോപണവുമായി ബംഗ്ലാദേശ്

   

ഒരുപാട് നാടകീയ സംഭവങ്ങൾ അണിനിരുന്ന മത്സരമായിരുന്നു ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്നത്. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചിരുന്നു. ശേഷം ഇന്ത്യ തങ്ങളുടെ മുൻനിര ബാറ്റർമാരുടെ ശക്തിയിൽ മികച്ച ഒരു സ്കോർ തന്നെ കെട്ടിപ്പടുക്കുകയുണ്ടായി. എന്നാൽ ഇതിനിടെ ബംഗ്ലാദേശ് താരങ്ങളെ ചോടിപ്പിച്ച ഒരുപാട് സംഭവങ്ങളുമുണ്ടായി. കോഹ്ലി ബാറ്റ് ചെയ്തുകൊണ്ടിരുന്ന സമയത്ത് തോളിന് മുകളിൽ വന്ന ഒരു ബൗൺസർ, വിരാട് നോബോളിനായി അമ്പയറോട് അപ്പീൽ ചെയ്തു. ശേഷം അമ്പയർ അത് നോബോളായി വിധിക്കുകയും ചെയ്തു. ഈ സംഭവത്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അടക്കമുള്ളവർ ഇടപെടുകയുണ്ടായി.

   

ശേഷം ബംഗ്ലാദേശിന്റെ ബാറ്റിംഗ് ആരംഭിച്ചു. മികച്ച തുടക്കമായിരുന്നു ലിറ്റൻ ദാസ് ബംഗ്ലാദേശിന് നൽകിയത്. എന്നാൽ മത്സരത്തിനിടെ മഴ അതിഥിയായി എത്തി. മഴക്ക് ശേഷം പിച്ചും പെട്ടെന്ന് തന്നെ സജ്ജമാക്കി. എന്നാൽ പിച്ചിന്റെ പുറത്ത് ഈർപ്പം വ്യക്തമായിരുന്നു. ഈ സമയത്ത് കളിയാരംഭിക്കുന്നതിനെ ഷക്കീബ് എതിർത്തിരുന്നു. ഈ സമയത്ത് ബംഗ്ലാദേശിനായിരുന്നു ആധിപത്യം. എന്നാൽ പിന്നീട് അമ്പയർമാർ ഇരു ക്യാപ്റ്റൻമാരെയും പറഞ്ഞു മനസ്സിലാക്കിയാണ് മത്സരം പുനരാരംഭിച്ചത്.

   

മത്സരം പുനരാരംഭിച്ചശേഷവും ബാറ്റർമാർ മൈതാനത്ത് സ്ലിപ്പാകുന്നത് കാണാമായിരുന്നു. മൈതാനം ഉണങ്ങാത്തത് അവരുടെ റണ്ണിങ്ങിനെ ബാധിച്ചു. ഇത് ദാസ് റൺഔട്ടാവാനും ഒരു കാരണമായി. പുറത്തായ ശേഷം അമ്പയർ ഇറാസ്മസിനെ നോക്കി ദേഷ്യപ്പെട്ടായിരുന്നു ലിറ്റൻ മടങ്ങിയത്. മഴക്ക് ശേഷം ബംഗ്ലാദേശിന്റെ വിക്കറ്റുകൾ തുടർച്ചയായി പിഴുതെറിയാൻ ഇന്ത്യക്ക് സാധിച്ചു എന്നത് വസ്തുതയാണ്. പക്ഷേ ബംഗ്ലാദേശ് താരങ്ങളും ആരാധകരും ഇതിനെതിരെ രംഗത്ത് വരികയുണ്ടായി.

   

മഴപെയ്ത ശേഷം ഉണങ്ങാത്ത പിച്ചിൽ മത്സരം തുടർന്നതിനെതിരെ ബംഗ്ലാദേശ് ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധിച്ചു. ഒപ്പം കോഹ്ലി ആവശ്യപ്പെടുമ്പോൾ നോബോൾ നൽകുന്ന അമ്പയർമാരുടെ മനോഭാവത്തെയും ആരാധകർ ചോദ്യം ചെയ്തു. അമ്പയർമാർക്കെതിരെയും ട്വന്റി20 ലോകകപ്പ് സംഘാടകർക്കെതിരെയുയാണ് ബംഗ്ലാദേശ് ആരാധകർ വിമർശനം ഉന്നയിക്കുന്നത്. എന്തായാലും ലോകകപ്പിനെ സംബന്ധിച്ച് ഇത് നല്ല സൂചനകളല്ല.

Leave a Reply

Your email address will not be published. Required fields are marked *