“സൂര്യൻ ഉദിക്കുക തന്നെ ചെയ്യും” ബിസിസിഐയ്‌ക്കെതിരെ ബിഷ്ണോയിയുടെ മറുപടി, ടീമിൽ നിന്ന് ഒഴിവാക്കിയതിന്

   

കഴിഞ്ഞ ഇന്ത്യയുടെ മത്സരങ്ങളിൽ പ്രധാന റോൾ വഹിച്ചിരുന്ന സ്പിന്നർ തന്നെയായിരുന്നു . ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ബിഷ്ണോയി ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിലെ ഒരംഗം കൂടിയായിരുന്നു. എന്നാൽ ഏഷ്യാകപ്പിൽ വലിയ രീതിയിലുള്ള സ്ഥാനം ബിഷ്ണോയിക്ക് ലഭിച്ചിരുന്നില്ല. കിട്ടിയ അവസരം തരക്കേടില്ലാത്ത രീതിയിൽ ഉപയോഗിച്ചിട്ടും ഇന്ത്യയുടെ വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ബിഷ്ണോയിയെ പുറത്താക്കുകയുണ്ടായി. അതിനു പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാമിൽ ബിഷ്ണോയി കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

   

ലോകകപ്പ് സ്ക്വാഡിൽ ഇടംപിടിക്കാൻ സാധിക്കാതെ വന്നാലും, ഇന്ത്യൻ ടീമിൽ കളിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന രീതിയിലുള്ള പോസ്റ്റാണ് ബിഷ്ണോയി ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. “സൂര്യനുദിക്കുക തന്നെ ചെയ്യും. ഞാൻ വീണ്ടും ശ്രമിക്കുകയും ചെയ്യും” എന്നാണ് ബിഷ്ണോയി ഇൻസ്റ്റാഗ്രാമിൽ ചേർത്തിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ബിഷ്ണോയി ഈ വാക്യങ്ങൾ ചേർത്തിരിക്കുന്നത്.

   

ഇന്ത്യയുടെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ശ്രദ്ധേയമായ പ്രകടനങ്ങൾ തന്നെയായിരുന്നു രവി ബിഷ്ണോയി കാഴ്ചവെച്ചത്. ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡ് അംഗമായിരുന്നു ബിഷ്ണോയി. ടൂർണ്ണമെന്റിൽ ഒരു മത്സരം ഇന്ത്യക്കായി ബിഷ്ണോയി കളിക്കുകയും ചെയ്തു. മത്സരത്തിൽ നിശ്ചിത നാലോവറിൽ 26 റൺസ് മാത്രം വിട്ടുനൽകി നിർണായകമായ ഒരു വിക്കറ്റും ബിഷ്ണോയി നേടിയിരുന്നു. അതിനാൽ ലോകകപ്പ് സ്‌ക്വാഡിൽനിന്ന് ബിഷ്ണോയിയെ ഒഴിവാക്കിയത് പലരെയും ഞെട്ടിപ്പിച്ച ഒന്നുതന്നെയാണ്.

   

മെയിൻ സ്ക്വാഡിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയെങ്കിലും ലോകകപ്പ് ടീമിലെ റിസർവ് കളിക്കാരുടെ നിരയിൽ ബിഷ്ണോയിയുടെ പേരുണ്ട്. എന്നാൽ ഇതിനൊപ്പം ഇന്ത്യയുടെ ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ നിന്നും ബിഷ്ണോയെ ഒഴിവാക്കിയിരിക്കുന്നു. രവിചന്ദ്രൻ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ എന്നിവരാണ് ഇന്ത്യയുടെ ഓസ്ട്രേലിയ പരമ്പരയിലെ സ്പിന്നർമാർ.

Leave a Reply

Your email address will not be published. Required fields are marked *