അത് മറ്റൊരാൾക്കും സാധിക്കാത്ത ഇന്നിങ്സ്!! കോഹ്ലിയെ പുകഴ്ത്തി അക്മൽ

   

ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ വമ്പൻ ബാറ്റിംഗ് തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിൽ തകർന്നു തരിപ്പണമായ ഇന്ത്യയെ അത്ഭുതകരമായ ഇന്നിങ്സിലൂടെയായിരുന്നു വിരാട് കോഹ്ലി തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്. കോഹ്ലിയെ പ്രശംസിച്ച് ഒരുപാട് പാക്കിസ്ഥാൻ താരങ്ങൾ പോലും രംഗത്ത് വരികയുണ്ടായി. കോഹ്ലിക്ക് പകരം ഈ സമ്മർദ്ദ സാഹചര്യത്തിൽ പാകിസ്ഥാൻ ബാറ്റർമാർ ആയിരുന്നുവെങ്കിൽ ഒരു 40 റൺസിനെങ്കിലും പരാജയമറിഞ്ഞേനെ എന്നാണ് മുൻ പാക് ക്രിക്കറ്റർ കമ്രാൻ അക്മൽ പറയുന്നത്. ഇത്തരം സാഹചര്യങ്ങളിൽ സമ്മർദ്ദം നിയന്ത്രണത്തിലാക്കാൻ പാക്ക് ബാറ്റർമാർക്ക് സാധിക്കില്ലെന്ന് കമ്രാൻ അക്മൽ പറയുന്നു.

   

“കോഹ്ലിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും ബാറ്റർമാർ ആയിരുന്നുവെങ്കിൽ മത്സരം ഇത്രദൂരം പോലും വരികയില്ലായിരുന്നു. സത്യസന്ധമായി പറഞ്ഞാൽ പാക്കിസ്ഥാൻ ബാറ്റിംഗ് ഇന്നിങ്സിലായിരുന്നു ഇത്തരം സാഹചര്യമുണ്ടായിരുന്നതെങ്കിൽ ഞങ്ങൾ ഒരു 30-40 റൺസിനെങ്കിലും പരാജയം അറിഞ്ഞേനെ. കാരണം ഇതുപോലെ സമ്മർദ്ദങ്ങൾ നിയന്ത്രിക്കാൻ പാകിസ്ഥാൻ ബാറ്റർമാർക്ക് സാധിക്കില്ല.”- അക്മൽ പറയുന്നു.

   

ഇതോടൊപ്പം കോഹ്ലിയുടെ ഈ 82 റൺസിന്റെ ഇന്നിങ്സ് വളർന്നുവരുന്ന യുവക്രിക്കറ്റർമാരെ കാണിക്കണമെന്നും അവർക്ക് അതൊരു പ്രചോദനമാകുമെന്നും അക്മൽ പറയുന്നു. “വിരാട് കോഹ്ലിയുടെ മത്സരത്തിലെ പ്രകടനം പാകിസ്താന്റെ U15, U19 മത്സരങ്ങൾ കളിക്കുന്ന യുവകളിക്കാരെ കാണിക്കുന്നത് നന്നാവുമെന്ന് എനിക്ക് തോന്നുന്നു. കാരണം ഈ ഇന്നിങ്സ് കാണുന്നതിലൂടെ അവർക്ക് മികച്ച രീതിയിൽ പരിശീലനം ലഭിക്കും. മത്സരം കോഹ്ലി എങ്ങനെയാണ് ഫിനിഷ് ചെയ്തത് എന്നതൊക്കെയും ഒരു പാഠം തന്നെയാണ്.”- കമ്രൻ അക്മൽ പറയുന്നു.

   

ഇതോടൊപ്പം അവസാന ഓവറുകളിൽ ഹസൻ റാഫിനും മുഹമ്മദ് നവാസിനുമേതിരെ കോഹ്ലി കളിച്ച ഷോട്ടുകളെ കമ്രാൻ പ്രശംസിച്ചു. ഹസൻ റാഫിനെതിരെ 19 ഓവറിലെ അഞ്ചാം ബോളിൽ സ്ട്രൈറ്റ് നേടിയ ആ സിക്സ് മറ്റൊരു ക്രിക്കറ്റർക്കും സാധിക്കാത്തതാണ് എന്നാണ് അക്മൽ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *