ആ സിക്സ് അവിസ്മരണീയം!! കോഹ്ലിയുടെ സിക്സർ കണ്ടു ഞെട്ടി സച്ചിൻ!!

   

ക്രിക്കറ്റ് എന്ന് ആവേശത്തിന്റെ ഏറ്റവും ഉഗ്രരൂപം തന്നെയായിരുന്നു മെൽബണിലെ ഇന്ത്യ-പാക്ക് മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ നല്ലൊരു ശതമാനവും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കയ്യടക്കിയപ്പോൾ അത്ഭുതകരമായ തിരിച്ചുവരവ് ഇന്ത്യ നടത്തി. വിരാട് കോഹ്ലിയുടെ തേരിലേറിയായിരുന്നു ഇന്ത്യ ഈ തകർപ്പൻ പ്രകടനം കാഴ്ചവച്ചത്
53 പന്തുകളിൽ 82 റൺസ് നേടിയ കോഹ്ലിയുടെ മത്സരത്തിലെ പ്രകടനത്തിനെ പ്രകീർത്തിച്ച് പല മുൻ ക്രിക്കറ്റർമാരും രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോൾ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറാണ് കോഹ്ലിക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

   

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ ഇതിഹാസം കോഹിലിയെ പ്രശംസിച്ചത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ കോഹ്ലി കാഴ്ചവെച്ച ഉഗ്രൻ പ്രകടനത്തെ സന്തോഷത്തോടെയാണ് സച്ചിൻ സ്വീകരിക്കുന്നത്. കോഹ്ലിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സായി താനിതിനെ കാണുന്നതായി സച്ചിൻ പറയുന്നു. ഒപ്പം 19 ആം ഓവറിൽ ഹാരിസ് റാഫിനെ സിക്സറിന് തൂക്കിയ വിരാടിന്റെ ഷോട്ടിനെയും സച്ചിൻ പ്രശംസിക്കുന്നു.

   

“വിരാട് കോഹ്ലി, നിസംശയം എനിക്ക് പറയാനാവും. ഇത് നിങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്സാണ്. നിങ്ങളുടെ പ്രകടനം ആസ്വദിക്കുന്നത് തന്നെ വളരെ ആവേശമുള്ള കാര്യമാണ്. പത്തൊമ്പതാം ഓവറിൽ ഹാരിസ് റോഫിനെ ലോങ്ങ് ഓണിന് മുകളിലൂടെ സിക്സർ പായിച്ച ഷോട്ട് അവിസ്മരണീയം തന്നെയായിരുന്നു. തുടർന്നും മികച്ച ഇന്നിങ്സുകൾ കളിക്കുക.”- സച്ചിൻ തന്റെ ട്വിറ്ററിൽ കുറിച്ചു.

   

ഇതോടൊപ്പം ഹർദിക് പാണ്ട്യക്കൊപ്പം കോഹ്ലി കെട്ടിപ്പടുത്ത കൂട്ടുകെട്ടിനെകുറിച്ചും സച്ചിൻ പറഞ്ഞു. ഈ കൂട്ടുകെട്ട് മത്സരത്തിൽ ഏറ്റവും നിർണായകമായ ഒന്നായിരുന്നു എന്ന് സച്ചിൻ പറയുന്നു. എന്തായാലും മത്സരത്തിൽ ഒരു ആവേശോജ്ജ്വലമായ വിജയം തന്നെയായിരുന്നു ഇന്ത്യൻ ടീം നേടിയത്. വരും മത്സരങ്ങളിലും ഇന്ത്യ ഇതാവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *