താക്കൂർ ഒരു 50-50 കളിക്കാരൻ!! പകരം ഇവനെയാണ് ടീമിലേടുക്കേണ്ടത്!!- ചോപ്ര

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെരായ ആദ്യ ഏകദിനത്തിൽ മികച്ച ബോളിംഗ് പ്രകടനമായിരുന്നില്ല ഇന്ത്യൻ ബോളർ ശർദുൽ താക്കൂർ കാഴ്ചവച്ചത്. മത്സരത്തിൽ 9 ഓവറുകൾ എറിഞ്ഞ താക്കൂർ 63 റൺസ് വിട്ടുനൽകുകയുണ്ടായി. ഒപ്പം മത്സരത്തിന്റെ നിർണായ ഓവറിൽ 25 റൺസും താക്കൂർ വിട്ട് നൽകി. അത് മത്സരത്തിൽ ഒരു വഴിത്തിരിവ് തന്നെയായിരുന്നു. ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യ തങ്ങളുടെ മൂന്നാം പേഴസറായി ശർദുൽ താക്കൂറിന് പകരം ദീപക് ചാഹറിനെ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

   

ശർദുൽ താക്കൂറിനെക്കാളും എന്തുകൊണ്ടും മികച്ച ഓപ്ഷൻ ദീപക് ചാഹറാണെന്ന് ചോപ്ര പറയുന്നു. “എന്നെ സംബന്ധിച്ച് ശർദൂൽ ഒരു 50-50 ആണ്. ഇന്ത്യക്ക് സഹായകരമാകുന്ന വിക്കറ്റ് ടേക്കിംഗ് കഴിവ് ദീപക് ചാഹറിനാണ് കൂടുതൽ. ബാറ്റിങ്ങിൽ ഇരുവരും ഏകദേശം സാമ്യമായ രീതിയിലാണ് പ്രകടനങ്ങൾ കാഴ്ചവെക്കാറുള്ളത്. ഒപ്പും താക്കൂറിന്റെ ഫീൽഡിങ്ങും അല്പം പതിഞ്ഞ മട്ടിലാണ്.”- ചോപ്ര പറയുന്നു.

   

ഇതോടൊപ്പം ഉമ്രാൻ മാലിക്കിന്റെ മത്സരത്തിലെ പ്രകടനത്തെ ചോപ്ര പ്രശംസിക്കുകയും ചെയ്യുന്നു “ഉമ്രാൻ ഒരു സൂപ്പർഫാസ്റ്റ് ബോളറാണ്. അതിനാൽതന്നെ അയാൾ റൺസ് വിട്ടുനൽകാനും സാധ്യതകൾ ഏറെയാണ്. പക്ഷേ ഉമ്രനെ ഇന്ത്യ മൂന്നു മത്സരങ്ങളിലും കളിപ്പിക്കണം. മാറ്റങ്ങൾക്കാണ് ശ്രമിക്കുന്നതെങ്കിൽ താക്കൂറിന് പകരം ദീപക് ചാഹറിനെയോ അർഷദീപിനെയോ ടീമിലെടുക്കണം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

“മത്സരത്തിൽ എല്ലാ ബോളർമാരും റൺസ് വിട്ടു നൽകുകയുണ്ടായി. അതിനാൽതന്നെ ഉമ്രാന്റെ ഫിഗറായ 66ന് 2 വിക്കറ്റ് എന്നത് വലിയ പ്രശ്നമില്ല. കൃത്യതയും സ്ഥിരതയും കുറച്ചു മത്സരങ്ങൾ കളിക്കുമ്പോൾ അയാൾക്ക് വന്നുചേരും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു. നാളെയാണ് ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ രണ്ടാം മത്സരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *