ലോകത്തിലെ തന്നെ അത്യുഗ്രൻ ബാറ്ററാണ് സൂര്യകുമാർ!! സൂര്യയുടെ സെഞ്ച്വറി ഇന്നിങ്സിനെപറ്റി മൊയിൻ അലി!!

   

2022ൽ ട്വന്റി20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 1000 റൺസിലധികം നേടിയ ഏക ബാറ്ററാണ് സൂര്യകുമാർ യാദവ്. നിലവിൽ 2022 ലോകകപ്പ് ട്വന്റി20യിൽ സൂര്യകുമാർ യാദവിന്റെ ഒരു താണ്ഡവം തന്നെയാണ് കാണുന്നത്. തന്റെതായ ദിവസത്തിൽ ഏതു ബോളിനെയും അടിച്ചുതൂക്കാനുള്ള കഴിവ് സൂര്യയ്ക്കുണ്ട്. മാത്രമല്ല നിലവിൽ സൂര്യയുടെ അത്ര ഷോട്ട് റേഞ്ചുള്ള മറ്റൊരു ക്രിക്കറ്റർ ലോകക്രിക്കറ്റിലില്ല എന്നതും വസ്തുതയാണ്. ഈ വർഷം ജൂലൈയിലായിരുന്നു സൂര്യകുമാർ ഇംഗ്ലണ്ട് ടീമിനെതിരെ തന്റെ ട്വന്റി20 സെഞ്ച്വറി നേടിയത്. ലോകകപ്പിൽ ഇന്ത്യ- ഇംഗ്ലണ്ട് സെമിഫൈനൽ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ സൂര്യയുടെ ആ ഇന്നിങ്സിനെപ്പറ്റി ഓർക്കുകയാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലി.

   

അന്നത്തെ മത്സരത്തിൽ സൂര്യകുമാർ യാദവ് തന്നെ കൊല ചെയ്യുകയാണുണ്ടായത് എന്നാണ് മോയിൻ അലി പറയുന്നത്. “ഞാൻ സൂര്യയെ പുറത്താക്കുന്നതിന് മുമ്പ് അയാൾ എന്നെ കൊന്നു കൊലവിളിക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ കുറച്ചധികം റൺസ് വേണ്ടിയിരുന്നു. സൂര്യകുമാർ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിച്ചു. ഭാഗ്യത്തിന് അയാൾ ക്ഷീണിതനായി. അങ്ങനെയാണ് അന്ന് എനിക്ക് അയാളെ പുറത്താക്കാൻ സാധിച്ചത്.

   

എന്നിരുന്നാലും വെടിക്കെട്ട് ഷോട്ടുകൾ ഒരുപാട് സൂര്യകുമാർ കളിക്കുകയുണ്ടായി. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഷോട്ടുകളായിരുന്നു അതിൽ പലതും.”-മോയിൻ അലി പറയുന്നു. ഇതോടൊപ്പം ട്വന്റി20 ക്രിക്കറ്റിനെ മറ്റൊരു തലത്തിലെത്തിക്കാൻ സൂര്യകുമാർ യാദവിന് സാധിച്ചിട്ടുണ്ടെന്നും മോയിൻ അലി പറയുകയുണ്ടായി. “അയാൾ ഒരു അത്യുഗ്രൻ കളിക്കാരനാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റർ. ട്വന്റി20 ക്രിക്കറ്റിനെ മറ്റൊരു തലത്തിലെത്തിക്കാൻ സൂര്യയ്ക്ക് സാധിച്ചിട്ടുണ്ട്. അയാൾ നന്നായി കളിക്കുമ്പോൾ ബോൾ ചെയ്യുക എന്നത് പ്രയാസകരമാണ്. സൂര്യയ്ക്ക് അങ്ങനെ വീക്ക്നെസ്സുകൾ ഒന്നുമില്ല.”- മോയിൻ അലി കൂട്ടിച്ചേർന്നു.

   

ഇതുവരെ ഈ വർഷം 28 ട്വന്റി20 ഇന്നിങ്സുകളിൽ നിന്ന് 1026 റൺസാണ് സൂര്യകുമാർ യാദവ് നേടിയിട്ടുള്ളത്. 44.6 ആണ് സൂര്യകുമാർ യാദവിന്റെ ശരാശരി. 2022ൽ 9 അർത്ഥസെഞ്ച്വറികളും ഒരു സെഞ്ച്വറിയും സൂര്യകുമാർ നേടുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *