സിനിമ ഫീൽഡ് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു… ബ്രേക്ക് അപ്പ് സ്റ്റോറി തുറന്നു പറഞ്ഞു വാനമ്പാടി താരം സുചിത്ര…

   

ചുരുങ്ങിയ കാലഘട്ടം കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഇതിന്റെ ഓരോ സീസൺ വരു മ്പോഴും മലയാളികൾ വിടാതെ കാണാറുണ്ട്. ഇത്തരത്തിൽ ഈ അടുത്ത് അവസാനിച്ച ഷോയാണ് ബിഗ് ബോസ് സീസൺ ഫോർ. മാർച്ച് 27 ആരംഭിച്ച ഗെയിം ഷോ ജൂലൈ മൂന്നിന് ആണ് അവസാനിച്ചത്. ഗെയിം ഷോ അവസാനിച്ചു എങ്കിലും. മത്സരാർത്ഥികളുടെ വാർത്തകളും വിശേഷങ്ങളും ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ ആരാധകരിലേക്ക് എത്തുന്നുണ്ട്.

   

ബിഗ് ബോസിൽ പങ്കെടുത്ത ഒരോ മത്സരാർത്ഥികൾക്കും ആരാധകരും വളരെയേറെയാണ്. ഷോയിൽ മത്സരാർത്ഥികളെ കൂടുതൽ ആരാധകരുമായി പരിചയപ്പെടുത്താൻ ബിഗ് ബോസ് ചാൻസ് നൽകിയിരുന്നു. ഇതിനുവേണ്ടി പലതരത്തിലുള്ള പ്രോഗ്രാമുകളും മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ടാസ്കുകളും വളരെ രസകരമായാണ് മത്സരാർത്ഥികൾ മറികടന്നിരുന്നത്.

   

മത്സരാർത്ഥികളുടെ ജീവിതത്തിൽ ഉണ്ടായ സുപ്രധാന സംഭവങ്ങൾ പ്രണയകഥ തുടങ്ങിയ വയെല്ലാം ഇത്തരത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ തന്റെ ഓർമ്മയിൽ സൂക്ഷിക്കുന്ന ഒരു ബ്രേക്ക് അപ്പ്‌ സ്റ്റോറി സീരിയൽ നടി കൂടിയായ സുചിത്ര ഗെയിം ഷോയിൽ പങ്കുവെച്ചിരുന്നു. ഇതിനിടയിൽ ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന അഖിലും സുചിത്രയും പ്രണയത്തിലാണെന്ന വാർത്തകളും ആരാധകരിൽ സംശയമുണ്ടാക്കി.

   

ഇപ്പോൾ ഇതാ സുചിത്രയുടെ ആദ്യ പ്രണയകഥ വീണ്ടും വൈറലായി മാറുകയാണ്. വിവാഹം വരെ എത്തി നിന്ന പ്രണയ മായിരുന്നു തന്റേത് എന്നും ആ പ്രണയം അവസാനിച്ച് മറ്റൊരു പ്രണയം ഉണ്ടായിട്ടുണ്ട് എങ്കിലും ആദ്യ പ്രണയം എന്നും മറക്കാനാവാത്തത് ആണെന്നും താരം പറഞ്ഞു. സംശയമാണ് തങ്ങളുടെ ജീവിതത്തിൽ വില്ലനായി മാറിയത് എന്ന് സുചിത്ര വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *