സിക്കന്ദർ റാസ പാകിസ്ഥാൻ ടീമിലേക്ക്!! സിബാബ്വെയുടെ പണിപാളുമോ!!

   

സിംബാബ്വെ ടീമിന്റെ നിലവിലുള്ള കളിക്കാരിൽ ഏറ്റവും പ്രധാനിയായ ബാറ്ററാണ് സിക്കന്ദർ റാസ. സിംബാബ്വെ ടീമിനായി വർഷങ്ങളായി കളിക്കുന്ന റാസ വളരെ സ്ഥിരതയുള്ള കളിക്കാരനുമാണ്. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഒരു തകർപ്പൻ സെഞ്ച്വറിയോടെ റാസ സിംബാബ്വേയെ വിജയത്തിൽ എത്തിച്ചിരുന്നു. അതിനുശേഷമുണ്ടായ അഭിമുഖത്തിലാണ് പാകിസ്ഥാന് വേണ്ടി കളിക്കുന്നതിനെകുറിച്ച് റാസ പറഞ്ഞത്.

   

പാകിസ്താനിൽ ജനിച്ച സിക്കന്ദർ റാസ 2008ലായിരുന്നു സിംബാബ്വെയിലേക്ക് കുടിയേറിയത്. ശേഷം 2007ൽ ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുകയും ചെയ്തു. ക്രിക്കറ്റ് പാകിസ്ഥാനുമായി നടന്ന അഭിമുഖത്തിൽ പാകിസ്ഥാൻ ടീമിൽ കളിക്കുന്നതിനെക്കുറിച്ച് റാസ പറഞ്ഞതിങ്ങനെയാണ്. “ഞാൻ പാക്കിസ്ഥാനിൽ താമസിച്ചിരുന്നപ്പോൾപോലും പാകിസ്ഥാന് വേണ്ടി കളിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടില്ല.

   

പിന്നെ എങ്ങനെയാണ് അവർക്കെതിരെ കളിക്കുമ്പോൾ ചിന്തിക്കുന്നത്. ഞാൻ നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. ഞാൻ പാക്കിസ്ഥാനിൽ നിന്ന് പോന്നത് ക്രിക്കറ്ററാവാനുള്ള ആഗ്രഹത്തിലല്ല. ഫൈറ്റർ പൈലറ്റാവുക എന്നതായിരുന്നു എന്റെ ആഗ്രഹം.”- റാസ പറഞ്ഞു. “ഞാൻ സിംബാബ്‌വെയിൽ എത്തിയശേഷം മാസ്റ്റർ ഡിഗ്രി ചെയ്യാൻ തീരുമാനിച്ചിരുന്നു. പക്ഷേ എനിക്ക് സിംബാബ്വേ ആഭ്യന്തരക്രിക്കറ്റിൽ കളിക്കാൻ അവസരം ലഭിക്കുകയുണ്ടായി.

   

പിന്നീട് ഞാൻ ക്രിക്കറ്റിനോടൊപ്പം യാത്ര ചെയ്തു.”- റാസ കൂട്ടിച്ചേർത്തു. ഇതോടൊപ്പം പാകിസ്ഥാൻ കളിക്കാർ തന്റെ ഉറ്റസുഹൃത്തുക്കളാണെന്നും റാസ പറയുന്നു. ഷോഐബ് മാലിക്കുമായി നല്ലൊരു ബന്ധം ഇപ്പോഴും തുടരുന്നുണ്ടെന്നും ഒരുപാട് സംസാരിക്കാറുണ്ടെന്നും റാസ പറയുന്നു. എന്തായാലും സിംബാവേ ക്രിക്കറ്റ് ടീമിലെ ഇപ്പോഴത്തെ നട്ടെല്ലാണ് സിക്കന്തർ റാസ.

Leave a Reply

Your email address will not be published. Required fields are marked *