ഏഷ്യാകപ്പ് ഫൈനലിൽ അത്യന്തം ആവേശം നിറഞ്ഞ ഒരുപാട് നിമിഷങ്ങൾ ഉണ്ടായി. പലരും എഴുതിത്തള്ളിയ ശ്രീലങ്കൻ ടീം മത്സരത്തിന്റെ എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെച്ചത് മത്സരത്തിന് ഭംഗി കൂട്ടി. പ്രധാനമായും ഫീൽഡിങ്ങിലായിരുന്നു ശ്രീലങ്ക അത്യുഗ്രനായി മാറിയത്. തങ്ങൾക്ക് മുൻപിലെത്തിയ മുഴുവൻ ക്യാച്ചുകളും ശ്രീലങ്ക അനായാസം കൈപ്പിടിയിലൊതുക്കുകയിരുന്നു. എന്നാൽ മറുവശത്ത് പാകിസ്ഥാൻ ഒരുപാട് ക്യാച്ചുകൾ കൈവിടുകയുണ്ടായി. ഇതിൽ നിർണായകമായ ഒരു ക്യാച്ച് കൈവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുമുണ്ടായി.
ശ്രീലങ്കൻ ഇന്നിങ്സിന്റെ പത്തൊമ്പതാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. മുഹമ്മദ് ഹസ്നൻ എറിഞ്ഞ ബോൾ അടിച്ചകറ്റാൻ ശ്രമിച്ച രജപക്ഷയ്ക്ക് ആവശ്യമായ ടൈമിംഗ് ലഭിച്ചില്ല. വലിയ ഉയരത്തിലേക്ക് പോയ പന്ത് ഫീൽഡർ കയ്യിലൊതുക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ബോൾ കൈപ്പിടിയിലൊതുക്കാൻ രണ്ട് ഫീൽഡർമാർ എതിർദിശകളിൽ നിന്നെത്തി. ഡീപ് മിഡ്വിക്കറ്റിൽ നിന്ന് ഷതാബ് ഖാനും ലോങ്ങ് ഓണിൽ നിന്ന് ആസിഫ് അലിയും.
എന്നാൽ ഇരുവരും കോൾ ചെയ്തില്ല. അതിനാൽ തന്നെ ബോൾ കൈപ്പിടിയിലൊതുക്കുന്നതിൽ വലിയ ആശയക്കുഴപ്പമുണ്ടായി. അങ്ങനെ ക്യാച്ച് പിടിക്കാനുള്ള ശ്രമത്തിൽ ഷതാബിന്റെ തലയിൽ ആസിഫലിയുടെ കൈയ്യിടിച്ചു. ഇതിന്റെ ആഘാതത്തിൽ ബോൾ കയ്യിൽ നിന്ന് വഴുതി പോവുകയും ബൗണ്ടറികളുടെ മുകളിലൂടെ സിക്സറാവുകയും ചെയ്തു.
മത്സരത്തിൽ വളരെ മോശം ഫീൽഡിങ്ങായിരുന്നു ഷതാബ് കാഴ്ചവച്ചത്. നേരത്തെതന്നെ രജപക്ഷയെ പിടിച്ചുകെട്ടാനുള്ള അവസരം ഷതാബ് നഷ്ടപ്പെടുത്തിയിരുന്നു. 46 റൺസിൽ നിൽക്കുമ്പോൾ രജപക്ഷ നൽകിയ ക്യാച്ച് കൃത്യമായി കൈപിടിയിലൊതുക്കാതെ ശതാബ് നഷ്ടപ്പെടുത്തി. ഇതൊക്കെയും മത്സരത്തെ നന്നായി ബാധിച്ചിട്ടുണ്ട്. മത്സരത്തിൽ 23 റൺസിനായിരുന്നു ശ്രീലങ്ക വിജയം കണ്ടത്.
Ffs pic.twitter.com/VGMg6Rpk85
— Nooruddean (@BeardedGenius) September 11, 2022