സേവാഗ് നേരിടേണ്ടത് ബ്രറ്റ് ലീയെ!! ശ്രീശാന്തിന്റെ പെർഫ്യൂം ബോൾ നേരിടാൻ കാലിസും!! ഇന്ത്യയുടെ ലെജൻസ് ടീം കണ്ടോ

   

ലെജൻഡ് ക്രിക്കറ്റർമാർ വീണ്ടും മൈതാനത്തെത്തുന്ന ടൂർണ്ണമെന്റാണ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റ്. ഇത്തവണ ഇന്ത്യയിലാണ് ലജൻസ് ലീഗ് ക്രിക്കറ്റ് അരങ്ങേറുന്നത്. കൊൽക്കത്ത, ഡൽഹി ജോധ്പൂർ, ലക്നൗ, കട്ടക്ക് എന്നിവിടങ്ങളിലാണ് ടൂർണമെന്റിന്റെ ആദ്യറൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 8 വരെയാണ് ലെജൻഡ്സ് ലീഗ് നിശ്ചയിച്ചിരിക്കുന്നത്. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ മഹാരാജാസ് ടീമും ഓയിൻ മോർഗന്റെ നേതൃത്വത്തിലുള്ള വേൾഡ് ജയന്റ്സ് ടീമുമാണ് ടൂർണമെന്റിന്റെ പ്രധാന ആകർഷണങ്ങൾ. നമുക്ക് ഇന്ത്യൻ മഹാരാജാസ് ടീമിന്റെ ആദ്യമത്സരത്തിലെ സ്ക്വാഡ് പരിശോധിക്കാം.

   

ഇന്ത്യൻ മഹാരാജാസ് നിരയിൽ ബാറ്റർമാരായിയുള്ളത് 5 ഇതിഹാസ കളിക്കാരാണ്. ക്യാപ്റ്റനായ സൗരവ് ഗാംഗുലിയും വെടിക്കെട്ട് ഓപ്പണറായ വീരേന്ദർ സേവാഗും ഇന്ത്യയുടെ നട്ടെല്ലാണ്. കൂടാതെ മുൻ താരങ്ങളായ അജയ് ജഡേജയും മുഹമ്മദ് കൈഫും ബദരിനാഥും ടീമിന്റെ ബാറ്റിംഗ് ശക്തിയാകും. ഇവരോടൊപ്പം വിക്കറ്റ് കീപ്പർ ബാറ്റർമാരായി നമൻ ഓജയും പാർഥിവ് പട്ടേലും ഉണ്ടാവും.

   

യൂസഫ് പത്താൻ, ഇർഫാൻ പഠാൻ എന്നിവരായിരിക്കും ഇന്ത്യയുടെ പ്രധാന ഓൾറൗണ്ടർമാർ. ഇവരോടൊപ്പം സ്റ്റുവർട്ട് ബിന്നിയും ചേരുന്നതോടെ ഇന്ത്യൻ നിര കൂടുതൽ ശക്തമാകുന്നു. ഫാസ്റ്റ് ബോളർമാരായി മലയാളി താരം ശ്രീശാന്തും ആർപി സിങ്ങും ജോഗീന്ദർ ശർമയും, അശോക് ദിണ്ടയും സ്ക്വാഡിലുണ്ട്. നിലവിൽ ഹർഭജൻ സിംഗും പ്രഗ്യാൻ ഓജയുമാണ് ഇന്ത്യയുടെ നിരയിലുള്ള സ്പിന്നർമാർ. ഇതാണ് ഇന്ത്യൻ മഹാരാജാസിന്റെ 2022 സീസണിലെ ആദ്യ മത്സരത്തിലെ ടീമിന്റെ ഘടന.

   

ടൂർണമെന്റിലെ മറ്റൊരു പ്രധാനപ്പെട്ട ടീം വേൾഡ് ജയൻസാണ്. ഇന്ത്യൻ മഹാരാജാസിനെതിരെ നടക്കുന്ന ആദ്യ മത്സരത്തിലെ അവരുടെ സ്ക്വാഡും ശക്തമാണ്. മോർഗൺ,സിമ്മൺസ്,ജാക്ക് കാലിസ്, ദിനേശ് റാംദിൻ, ബ്രറ്റ് ലീ, മുത്തയ്യ മുരളീധരൻ, മിച്ചൽ ജോൺസൻ, ഡേയ്ൽ സ്‌റ്റെയ്‌ൻ എന്നിവരാണ് വേൾഡ് ജയന്റ്സിന്റെ പ്രധാന കളിക്കാർ. എന്തായാലും പഴയ പടക്കുതിരകൾ മൈതാനത്ത് അണിനിരക്കുന്നതിന്റെ ആവേശത്തിൽ തന്നെയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *