സഞ്ജുവിനെതിരെ നടക്കുന്നത് ഗൂഢമായ ബിസിസിഐയുടെ പദ്ധതികൾ!! സഞ്ജുവിനായി മന്ത്രിയും രംഗത്ത്!!

   

എന്നും മലയാളികളുടെ അഭിമാനം തന്നെയാണ് സഞ്ജു സാംസൺ എന്ന ക്രിക്കറ്റർ. തന്റെ കഴിവുകൾ ഉപയോഗിച്ച്, മറ്റൊരു തരം ഇടപെടലും ഇല്ലാതെയായിരുന്നു സഞ്ജു നേട്ടങ്ങൾ കൊയ്തത്. കേരളത്തിനായി തുടങ്ങി, പിന്നീട് ഐപിഎല്ലിൽ രാജസ്ഥാനായും, ഇപ്പോൾ ഇന്ത്യൻ ടീമിലും എത്തിനിൽക്കുന്ന സഞ്ജുവിന്റെ പ്രയാണം വളരെ പ്രയാസമേറിയതായിരുന്നു. ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ പോലെ അവഗണന അനുഭവിച്ച മറ്റൊരു ക്രിക്കറ്ററില്ല എന്നതാണ് വസ്തുത. അതിന്റെ ഒരു തുടർക്കാഴ്ച തന്നെയാണ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന സ്ക്വാഡിലും കാണുന്നത്.

   

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 സ്‌ക്വാഡിൽ ഇന്ത്യ സഞ്ജു സാംസനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഏകദേശം സ്‌ക്വാഡിൽ നിന്ന് പുറത്താക്കിയിരിക്കുന്നു. കൃത്യമായി സഞ്ജുവിനെ ലക്ഷ്യം വച്ചുള്ള തീരുമാനമാണോ ഇത് എന്ന് സംശയിക്കാൻ ഒരുപാട് കാരണങ്ങളുമുണ്ട്. 2023ൽ 50 ഓവർ ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഒരു ഏകദിന ടീം കെട്ടിപ്പടുക്കുന്ന തത്രപ്പാടിലാണ് ഇന്ത്യ. ഈ അവസരത്തിൽ സഞ്ജുവിനെ ഒഴിവാക്കുന്നത് ലോകകപ്പിൽ നിന്ന് അവഗണിക്കാനാണോ എന്ന സംശയം നിലനിൽക്കുന്നു. കേരള മന്ത്രി വി ശിവൻകുട്ടി ഇതേ സംബന്ധിച്ച് തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

   

“ബാറ്റിംഗ് ഓർഡറിൽ ഏത് സ്ഥാനത്തും കളിപ്പിക്കാവുന്ന താരമാണ് മലയാളിയായ സഞ്ജു സാംസൺ. രഞ്ജി ട്രോഫിയിൽ മൂന്ന് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ മിന്നും ഫോമിൽ ആണ് സഞ്ജു. ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്തുന്നതിന് പിന്നിൽ വ്യക്തമായ പദ്ധതി സംശയിക്കേണ്ടിയിരിക്കുന്നു”- ശിവൻകുട്ടി തന്റെ നവമാധ്യമത്തിൽ കുറിച്ചു.

   

സമീപകാലങ്ങളിൽ ഏകദിനങ്ങളിലും മികച്ച പ്രകടനമാണ് ഇന്ത്യക്കായി സഞ്ജു കാഴ്ചവച്ചിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ സഞ്ജു കിട്ടിയ അവസരങ്ങളൊക്കെയും ഉപയോഗിച്ചു. ന്യൂസിലാൻഡിനെതിരെയും ഇത് ആവർത്തിച്ചു. വീണ്ടും ഇത്തരം അവഗണനകൾ വരുന്നത് സഞ്ജുവിന്റെ കരിയറിനെ ബാധിക്കും എന്ന് ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *