ഏകദിനത്തിൽ നന്നായി കളിച്ച സഞ്ജുവിനെ ഏകദിന സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി!! ടീം സെലക്ഷനിലെ പാളിച്ചകൾ!

   

ഒരുപാട് സർപ്രൈസുകളുമായി ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 ഏകദിന സ്ക്വാഡുകൾ പ്രഖ്യാപിച്ചു. ഇതിൽ യുവകളിക്കാർ അണിനിരക്കുന്ന ട്വന്റി20 സ്ക്വാഡാണ് കൂടുതൽ പ്രതീക്ഷ നൽകുന്നത്. ട്വന്റി20 പരമ്പരയിൽ ഹർദിക്ക് പാണ്ട്യയാണ് ഇന്ത്യയെ നയിക്കുന്നത്. സൂര്യകുമാർ യാദവാണ് പരമ്പരയുടെ ഉപനായകൻ. സ്ക്വാഡിലെ പ്രധാനപ്പെട്ട കാര്യം രോഹിത് ശർമ, കെ എൽ രാഹുൽ, വിരാട് കോഹ്ലി എന്നീ താരങ്ങളില്ല എന്നതാണ്. ഒപ്പം പന്തിനെയും ഇന്ത്യ ട്വന്റി20 സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

   

മലയാളി താരം സഞ്ജു സാംസനും ഇഷാൻ കിഷനുമാണ് ട്വന്റി20 സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ. ഇരുവരും സമീപകാലത്തും മികച്ച പ്രകടനങ്ങൾ നടത്തിയതിനാൽ ആരാവും അവസാന ഇലവനിൽ ഉണ്ടാവുക എന്നത് ചോദ്യമാണ്. ഇവർക്കൊപ്പം ഋതുരാജ് ഗൈക്കുവാഡ്, രാഹുൽ ത്രിപാതി തുടങ്ങിയ യുവ താരങ്ങളും പരമ്പരയിൽ അണിനിരക്കും. ഉമ്രാൻ മാലിക്കും ശിവം മാവിയും മുകേഷ് കുമാറുമടങ്ങുന്ന യുവബോളിംഗ് നിരയും ഇന്ത്യയുടെ ശക്തിയാവും.

   

എന്നാൽ ഏകദിന സ്ക്വാഡിലേക്ക് വരുമ്പോൾ സങ്കടകരമായ കുറച്ചു കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട കാര്യം സഞ്ജു സാംസന്റെ അഭാവമാണ്. കഴിഞ്ഞ ഏകദിനങ്ങളിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഇന്ത്യ സഞ്ജുവിനെ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. വലിയ രീതിയിലുള്ള അവസരം നിഷേധിക്കൽ തന്നെയാണ് ഇത്. സീനിയർ താരങ്ങളുടെ തിരിച്ചുവരവിന് കൂടെയാണ് ഏകദിന പരമ്പര സാക്ഷിയാകുന്നത്.

   

ജനുവരി മൂന്നാം തീയതിയാണ് ഇന്ത്യയുടെ ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരം നടക്കുന്നത്. മൂന്ന് ട്വന്റി ട്വന്റികൾ അടങ്ങുന്ന പരമ്പരക്ക് ശേഷമാണ് മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പര നടക്കുന്നത്. എന്തായാലും യുവ കളിക്കാരിൽ വലിയ പ്രതീക്ഷ തന്നെയാണ് ഇന്ത്യ വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *