നിർഭാഗ്യത്തിന്റെ സഞ്ജു മോഡൽ!! 2015 മുതൽ ഇതുവരെ കളിച്ചത് കേവലം 27 മത്സരങ്ങൾ!!

   

നിലവിൽ ഇന്ത്യൻ ടീമിലെ എന്നല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ ആരാണ് എന്ന് ചോദിച്ചാൽ സഞ്ജു സാംസൺ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. മറ്റേത് രാജ്യത്താണെങ്കിലും ഇത്രയും മികവ് കാട്ടിയ ഒരു കളിക്കാരന് ഇതിലുമധികം അവസരങ്ങൾ ലഭിച്ചേനെ. എന്നാൽ സഞ്ജുവിന്റെ കാര്യം ഇന്ത്യൻ ടീമിൽ അങ്ങനെയല്ല. ലഭിച്ച അവസരങ്ങളൊക്കെയും അങ്ങേയറ്റം ആത്മാർത്ഥതയോടെ ഉപയോഗിച്ചിട്ടും സഞ്ജുവിന് യാതൊരുവിധ ദയയും സെലക്ഷൻ കമ്മിറ്റി നൽകുന്നില്ല. എത്ര പക്വതയാർന്ന പ്രകടനം കാഴ്ചവെച്ചാലും എന്നും സഞ്ജുവിന്റെ സ്ഥാനം പുറത്തു തന്നെ.

   

അങ്ങനെ ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പരമ്പരയും അവസാനിക്കുകയാണ്. സഞ്ജുവിന്റെ കഥയിൽ ഇപ്പോഴും മാറ്റമൊന്നുമില്ല. ആറു മത്സരങ്ങളടങ്ങിയ രണ്ടു പരമ്പരകളിൽ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചത്. ആ മത്സരത്തിൽ സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള രണ്ടു മത്സരങ്ങളും ടീം കോമ്പിനേഷൻ പ്രശ്നങ്ങൾ പറഞ്ഞ് സഞ്ജുവിനെ ഇന്ത്യ പുറത്തിരുത്തി. സഞ്ജുവിനെ പോലെ ഒരു യുവതാരത്തിന് ഇന്ത്യൻ ടീമിൽ തുടരാൻ ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ സാധിക്കും?

   

28കാരനായ സഞ്ജു 2015ലാണ് ഇന്ത്യക്കായി തന്റെ ആദ്യ മത്സരം കളിച്ചത്. 2015ൽ മറ്റൊരു മത്സരം കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ശേഷം അടുത്ത നാല് വർഷത്തേക്ക് സഞ്ജുവിന് ടീമിൽ ഒരു മത്സരം പോലും കളിക്കാനായില്ല. ശേഷം 2020 ഇന്ത്യക്കായി വെറും ആറു മത്സരങ്ങളിലാണ് സഞ്ജുവിനെ കളിപ്പിച്ചത്. ശേഷം 2021ൽ വെറും നാല് മത്സരങ്ങൾ. ഇപ്പോൾ 2022ൽ 16 മത്സരങ്ങളും. ഇങ്ങനെ ഏഴ് വർഷത്തെ കരിയറിൽ ഉള്ളത് വെറും 27 മത്സരങ്ങൾ മാത്രം.

   

എന്തുകൊണ്ടാണ് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും ഒരു ക്രിക്കറ്റർ ഇത്രമാത്രം അവഗണനകൾ സഹിക്കേണ്ടി വരുന്നത് എന്ന് നമ്മൾ ആലോചിക്കേണ്ടതാണ്. ഇതിനെ കേവലം നിർഭാഗ്യം എന്ന വാക്കിൽ ഒതുക്കാനും സാധിക്കില്ല. കാരണം സഞ്ജുവിനെക്കാൾ ഒരുപാട് മോശം കളിക്കാർക്ക് ഇന്ത്യ പലതവണ അവസരങ്ങൾ നൽകി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *