ഹൂഡയും ശ്രെയസും ഉള്ളപ്പോൾ സഞ്ജു എന്തിന് പ്രസാദ് പറഞ്ഞത് കേട്ടോ

   

കഴിഞ്ഞ ദിവസങ്ങളിൽ ബിസിസിഐക്ക് ഏറ്റവും വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു കാര്യമാണ് ലോകകപ്പ് സ്ക്വാഡിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത്മതി എല്ലായിടത്തുനിന്നും ഇതിനെതുടർന്ന് വിമർശനങ്ങൾ പൊട്ടി ഒഴുകുകയുണ്ടായി. ലോകകപ്പ് സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയ പ്രധാന കളിക്കാർ സഞ്ജു സാംസണും മുഹമ്മദ് ഷാമിയുമാണ്. എന്നാൽ ഷാമി ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയുമുള്ള ട്വന്റി20 സീരിസുകളിലും ലോകകപ്പിൽ റിസർവ് കളിക്കാരുടെ പട്ടികയിലും സ്ഥാനം പിടിച്ചു.

   

മറുവശത്ത് സഞ്ജുവിനെ ഒരു പരമ്പരകളും ബിസിസിഐ ഉൾപ്പെടുത്തിയില്ല. എന്നാൽ സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ത്യയുടെ മുൻ സെലക്ടറായ എംഎസ്കെ പ്രസാദ്. സഞ്ജുവിനെ ആർക്കുപകരം കളിപ്പിക്കണം എന്ന ചോദ്യമാണ് എംഎസ്കെ പ്രസാദ് ഉന്നയിക്കുന്നത്. മാത്രമല്ല സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഉൾപ്പെടുത്താൻ ഉദ്ദേശം ഉണ്ടായിരുന്നെങ്കിൽ അവർ ഏഷ്യാകപ്പിലേക്കും അവന്റെ പേര് ചേർത്തേനെ എന്ന് എംഎസ്കെ പ്രസാദ് പറയുന്നു.

   

അതിനാൽതന്നെ ബിസിസിഐയുടെ ചിന്തയിൽ ലോകകാപ്പിനായി സഞ്ജുവിന്റെ പേര് ഉണ്ടായിരുന്നില്ല എന്ന അഭിപ്രായമാണ് പ്രസാദിന്. “ദീപക് ഹൂഡ ഇന്ത്യയ്ക്ക് കൂടുതൽ ബോളിംഗ് ഓപ്ഷൻ തരുന്നുണ്ട്. മാത്രമല്ല സഞ്ജുവിനെ പോലെ ബാറ്റ് ചെയ്യാനും ഹൂഡയ്ക്ക് സാധിക്കും. ശ്രേയസ് അയ്യർ വിൻഡീസിനെതിരെയും ശ്രീലങ്കയ്ക്കെതിരെയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. അതിനാൽ തന്നെ സഞ്ജുവിനന്റെ ആവശ്യം ഉണ്ടായിരുന്നെങ്കിൽ, ഇന്ത്യ ഏഷ്യാകപ്പിൽ അയാൾക്ക് അവസരം നൽകിയേനെ.

   

എന്നാൽ ഏഷ്യാകപ്പിലും ഇന്ത്യയുടെ അടുത്ത രണ്ട് ട്വന്റി20 പരമ്പരകളിലും സഞ്ജു കളിക്കുന്നില്ല.” – എം എസ് കെ പ്രസാദ് പറയുന്നു. എന്നാൽ t20 ലോകകപ്പിനുശേഷം സഞ്ജുവിന് ഒരുപാട് അവസരങ്ങൾ ലഭിക്കുമെന്നാണ് എംഎസ്കെ പ്രസാദ് പറയുന്നത്. “എനിക്ക് തോന്നുന്നത് ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യ സഞ്ജു, ബിഷ്ണോയി, ഇഷാൻ കിഷൻ തുടങ്ങിയവർക്ക് കുറച്ചധികം അവസരങ്ങൾ നൽകുമെന്നാണ്.”- പ്രസാദ് പറഞ്ഞുവയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *