ബിസിസിഐയെ പാഠം പഠിപ്പിക്കാൻ സഞ്ജു ആരാധകർ തിരുവനന്തപുരത്ത് ഇന്ത്യയുടെ മത്സരത്തിനിടെ സഞ്ജുവിനായി പ്രതിഷേധം

   

സഞ്ജു സാംസണണെ ഇന്ത്യയുടെ ലോകകപ്പ് ട്വന്റി20 സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഒരുപാട് ആരാധകർ മുൻപിലേക്ക് വരികയുണ്ടായി. ആരാധകർ മാത്രമല്ല മുൻ ക്രിക്കറ്റ് താരങ്ങളും ഇതിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സഞ്ജുവിനെ പൂർണമായും ഒഴിവാക്കിയ ബിസിസിഐയുടെ നിലപാടിനെയാണ് പലരും ചോദ്യം ചെയ്യുന്നത്. ഈ പ്രതിഷേധം ഇവിടെയും അവസാനിക്കില്ല എന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തിരുവനന്തപുരത്ത് നടക്കുന്ന ഏകദിനത്തിലും പ്രതിഷേധാഗ്നിയുടെ അണപൊട്ടിക്കാൻ ഒരുങ്ങുകയാണ് സഞ്ജു ആരാധകർ.

   

നിലവിൽ ഇന്ത്യയിലെ മികച്ച ട്വന്റി20 ക്രിക്കറ്റർമാരുടെ പട്ടികയിൽ മുൻപിൽ തന്നെയാണ് സഞ്ജു. സഞ്ജുവിനെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്താത്തതിനുള്ള പ്രതിഷേധമാണ് തിരുവനന്തപുരത്ത് നടക്കുക. ഒരു ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ആരാധകരാണ് തിരുവനന്തപുരത്ത് മത്സരം നടക്കുമ്പോൾ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. സഞ്ജുവിന്റെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് ഇവർ പ്രതിഷേധം സംഘടിപ്പിക്കുക. ബിസിസിഐയ്ക്ക് എതിരെയുള്ള പ്രതിഷേധമായിട്ടാണ് ഇത് നടക്കുക.

   

2022 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ വരെ നയിച്ച ക്യാപ്റ്റനായിരുന്നു സഞ്ജു സാംസൺ. പിന്നീട് അയർലൻഡിനെതിരെ രണ്ടു ട്വന്റി20കളും സഞ്ജു കളിച്ചിരുന്നു. പിന്നീട് വിൻഡീസിനെതിരായ പരമ്പരയിളും സഞ്ജു സജീവസാന്നിധ്യമായി. ഈ മത്സരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടും സഞ്ജുവിനെ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു.

   

ഏഷ്യാകപ്പിൽ റിഷഭ് പന്ത് മോശം ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചപ്പോൾ ആരാധകരടക്കം പലരും പ്രതീക്ഷിച്ചത് പന്തിന്റെ ബാക്കപ്പായി ലോകകപ്പിൽ സഞ്ജുവും ടീമിൽ എത്തുമെന്നായിരുന്നു. എന്നാൽ അതുണ്ടായില്ല. കഴിഞ്ഞ ആറു ട്വന്റി20 മത്സരങ്ങളിൽ നിന്ന് 44 റൺസ് ശരാശരിയിൽ 179 റൺസായിരുന്നു സഞ്ജു സാംസൺ നേടിയത്. എന്നിട്ടും സഞ്ജുവിനെ ഒഴിവാക്കിയത് നിർഭാഗ്യകരം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *