സഞ്ജുവിനെ പൂട്ടാൻ സിംബാബ്വേ റെഡി!! അടിച്ചു തൂക്കാൻ സഞ്ജുവും ചെറിയ ടീമല്ല..

   

ഒരു കാലത്ത് ക്രിക്കറ്റിൽ ഏതുവമ്പൻമാരെയും അട്ടിമറിക്കുന്ന ശക്തരായ ടീമായിരുന്നു സിംബാബ്വെ. ലോകകപ്പുകളിലെ കറുത്തകുതിരകൾ ആവാറുള്ള സിംബാബ്വേ തങ്ങളുടെ പ്രഹരശേഷി പലപ്പോഴായി തെളിയിച്ചിട്ടുമുണ്ട്. എൽട്ടൻ ചിഗുമ്പുരയും ബ്രണ്ടൻ ടൈലറുമൊക്കെ അടങ്ങുന്ന സിംബാബ്‌വെ സൈന്യം ഇന്നും വമ്പൻമാർക്ക് പേടിസ്വപ്നമാണ്. എന്നാൽ പിന്നീട് സിംബാബ്വേ ഒരുപാട് പിന്നിലേക്ക് പോയി.

   

നിലവിൽ ഐസിസിയുടെ ടീം റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനക്കാരാണ് സിംബാബ്വെ ടീം. പക്ഷേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സിംബാബ്വെ എന്ന ടീമിന്റെ ഒരു ഒന്നാന്തരം തിരിച്ചുവരവാണ്. ഐസിസി റാങ്കിങ്ങിൽ ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശ് ടീമിനെ ഏകദിനങ്ങളിലും ട്വന്റി20കളിലും തറപറ്റിച്ചാണ് സിംബാബ്വെ ഇന്ത്യയ്ക്കെതിരെയുള്ള മത്സരങ്ങൾക്ക് ഒരുങ്ങിയിരിക്കുന്നത്. ബംഗ്ലാദേശിനെ 2-1ന് ട്വന്റി20 പരമ്പരയിലും 2-0ന് ഏകദിനപരമ്പരയിലും തോൽപ്പിച്ച അവർ ഇനി ചെറിയടീമല്ല.

   

ബംഗ്ലാദേശിനെതിരായ ഏകദിനങ്ങളിൽ ഓൾറൗണ്ടർ സിക്കന്ദർ റാസയുടെ തുടർച്ചയായ സെഞ്ചുറികളും, ക്യാപ്റ്റൻ ചക്കബയുടെ മികച്ച പ്രകടനവുമാണ് സിബാബ്വെയേ വിജയത്തിലെത്തിച്ചത്. ഇന്ത്യയുടെ അടുത്ത പരമ്പര ഓഗസ്റ്റ് 18 മുതൽ സിംബാബ്വെക്കെതിരെ നടക്കാനിരിക്കെ സോഷ്യൽ മീഡിയയിൽ അടക്കം ആവേശമായിരിക്കുകയാണ് ഈ തകർപ്പൻ വിജയങ്ങൾ.

   

രോഹിതും കോഹ്ലിയുമില്ലാതെ, ധവാനും സഞ്ജുവും ഹൂഡയുമടങ്ങുന്ന യുവനിരയാണ് സിംബാബ്വെ പര്യടനത്തിനായി പോകുന്നത്. നിലവിലെ സിംബാബ്വെയുടെ ഫോമിൽ ഈ ഇന്ത്യൻ ടീം അവർക്ക് ആത്മവിശ്വാസം കൂട്ടാൻ ഇടയുണ്ട്. ധവാൻ ക്യാപ്റ്റനായ ടീമിൽ സഞ്ജു സാംസൺ നിറസാന്നിധ്യമാണ്. സഞ്ജുവും കൂട്ടരും എത്ര മനോഹരമായി ബാറ്റ് ചെയ്യുമോ അതാവും സിംബാബ്വെ ക്കെതിരെ ഇന്ത്യയുടെ വിധി എഴുതുക. എന്തായാലും ഈ മാസം 18നാണ് സിംബാബ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം.

Leave a Reply

Your email address will not be published. Required fields are marked *