സിംബാബ്വെക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ സാംസൺ ആദ്യംതന്നെ ഒരു അത്യുഗ്രൻ ക്യാച്ചിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു. ശേഷം ബാറ്റിംഗിലും തിളങ്ങിയ സഞ്ജു 43 റൺസാണ് നേടിയത്. ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും തന്റെ പ്രകടനത്തിൽ തൃപ്തനല്ല സഞ്ജു. അതിനുള്ള കാരണവും സഞ്ജു പറയുകയുണ്ടായി.
“എത്രമാത്രം സമയം ബാറ്റ് ചെയ്യാൻ സാധിക്കുന്നോ, അതൊരു നല്ല കാര്യമാണ്. പ്രത്യേകിച്ച് സ്വന്തം രാജ്യത്തിനുവേണ്ടി ബാറ്റ് ചെയ്യുമ്പോൾ അത് കൂടുതൽ സ്പെഷ്യൽ ആകും. ഞാൻ മത്സരത്തിൽ 3 ക്യാച്ചുകൾ എടുത്തു. എന്നാൽ ഒരു സ്റ്റമ്പിങ് മിസ്സ് ചെയ്യുകണ്ടായി. എന്തായാലും കീപ്പിംഗും ബാറ്റിങ്ങും ഞാൻ നന്നായിതന്നെ ആസ്വദിക്കുന്നുണ്ട്.”- സഞ്ജു സാംസൺ പറയുന്നു. 3 അത്യുഗ്രൻ ക്യാച്ചുകൾ നേടിയപ്പോഴും , കൈവിട്ട സ്റ്റമ്പിങ് ചാൻസ് സഞ്ജുവിന് അസംതൃപ്തി ഉണ്ടാക്കുന്നു.
ഇതോടൊപ്പം ഇന്ത്യയുടെ ബോളിങ് നിരയെ അങ്ങേയറ്റം പ്രശംസിക്കുകയും ചെയ്തു സഞ്ജു. “എനിക്ക് തോന്നുന്നത് ഇന്ത്യൻ ബോളർമാർ മികച്ച രീതിയിൽ തന്നെ ബോൾ ചെയ്യുന്നുണ്ടെന്നാണ്. ഒരുപാട് ബോളുകൾ നല്ല ലൈനിൽ എന്റയടുത്തേക്ക് വരികയുണ്ടായി.”- സഞ്ജു കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഇന്ത്യൻ ബോളർമാർ എറിഞ്ഞിടുകയായിരുന്നു. വെറും 38 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ പിഴുത ശർദുൽ താക്കുറായിരുന്നു ഇന്ത്യൻ ബോളിംഗിന്റെ നട്ടെല്ലായത്. 162 എന്ന ചെറിയ വിജയലക്ഷ്യം മുമ്പിലേക്ക് വയ്ക്കാനെ സിംബാബ്വെയ്ക്ക് സാധിച്ചിരുന്നുള്ളൂ. എന്നാലും മറുപടി ബാറ്റിങ്ങിൽ 97 ന് 4 എന്ന നിലയിൽ ഇന്ത്യ പരുങ്ങലിലായി.സഞ്ജുവിന്റെ കിടിലൻ ഇന്നിങ്സിന്റെ ബലത്തിലാണ് ഇന്ത്യ വിജയം കണ്ടത്.