മുൻ ക്രിക്കറ്റ് ഇതിഹാസ താരങ്ങൾ പങ്കെടുക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് സെപ്റ്റംബർ 10നാണ് കൊടിയേറിയത്. സച്ചിനും റെയ്‌നയും യുവരാജ്മടക്കം വമ്പൻ താരങ്ങളുടെ മത്സരമാണ് ടൂർണ്ണമെന്റിൽ നടക്കുന്നത്. എന്നാൽ അതിന്റെ ആവേശത്തിൽ തന്നെ മറ്റൊരു ക്രിക്കറ്റ് ലീഗ് കൂടി ആരംഭിക്കുകയാണ്. 10 രാജ്യങ്ങളിൽ നിന്നുള്ള മുൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ പങ്കെടുക്കുന്ന ലെജൻഡ്സ് ക്രിക്കറ്റ് ഈ മാസം 17ന് കൊൽക്കത്തയിലാണ് ആരംഭിക്കുക. ടൂർണമെന്റിന് മുമ്പായി പ്രത്യേക മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ് ടീമും വേൾഡ് ലെജൻഡ്സ് ടീമും ഏറ്റുമുട്ടും. ഇന്ത്യൻ മഹാരാജാസിനെ വീരേന്ദ്ര സെവാഗും വേൾഡ് ജയിന്സിനെ ജാക്ക് കാലിസുമാവും നയിക്കുക.
ഗുജറാത്ത് ജെയിൻസ്,ഇന്ത്യൻ ക്യാപിറ്റൽസ്, മണിപ്പാൽ, ഭിൽവര എന്നീ ടീമുകളാണ് ടൂർണ്ണമെന്റിൽ അണിനിരക്കുന്നത്. ഗുജറാത്ത് ജയന്റ്സ് ടീമിനെ വീരേന്ദ്ര സേവാഗാണ് നയിക്കുക. ടീമിൽ ക്രിസ് ഗെയ്ലും പാർതിവ് പട്ടേലുമൊക്കെ അണിനിരക്കും. ഗൗതം ഗംഭീറാണ് ഇന്ത്യ ക്യാപിറ്റൽസ് ടീമിന്റെ നായകൻ. ജാക് കാലിസ്,റോസ് ടെയ്‌ലർ, രവി ബൊപാര തുടങ്ങിയ താരങ്ങളാണ് ടീമിന്റെ ശക്തിയാവുക.
ഹർഭജൻ സിംഗ് നയിക്കുന്ന മണിപ്പാൽ ടൈഗേഴ്സ് ടീമിൽ ബ്രറ്റ് ലീ, ആൻഡ്ര ഫ്ലിന്റോഫ്, മുഹമ്മദ് കൈഫ്, ഡാരൻ സാമി തുടങ്ങിയവർ അണിനിരക്കും. ഇർഫാൻ പത്താനാണ് ഭിൽവാര ടീമിന്റെ ക്യാപ്റ്റൻ. ടീമിൽ യൂസഫ് പത്താനും ഷൈൻ വാട്ട്സണും എസ് ശ്രീശാന്തും നമൻ ഓജയുമോക്കെ സാന്നിധ്യങ്ങളാണ്.
ടൂർണമെന്റ്ലെ മൂന്ന് ലീഗ് സ്റ്റേജ് മത്സരങ്ങളുടെയും ആതിഥേയത്വം വഹിക്കുന്നത് ഡൽഹിയാണ്. ലീഗ് സ്റ്റേജിൽ 12 മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. എല്ലാ മരങ്ങൾക്കിടയിലും നാല് ദിവസത്തെ ഇടവേളയാണുള്ളത്. ഒക്ടോബർ അഞ്ചിനാണ് ലെജൻഡ് ലീഗ് ക്രിക്കറ്റിന്റെ ഫൈനൽ നടക്കുക.