എന്തിനാ മുത്തേ നീ വിരമിച്ചത് പത്താന്റെ തൂക്കിയടിയിൽ സച്ചിനും പടയും ഫൈനലിൽ

   

ഇർഫാൻ പത്താൻ എന്ന വെടിക്കെട്ട് ഓൾറൗണ്ടറുടെ തേരേറി ഇന്ത്യ ലെജൻഡ്സ് ടീം റോഡ്സേഫ്റ്റി വേൾഡ് സീരീസ് ഫൈനലിലേക്ക്. മഴമൂലം തടസ്സം നേരിട്ടതിനാൽ രണ്ട് ദിവസമായി നടന്ന മത്സരത്തിൽ ഒരു ആവേശകരമായ ഫിനിഷിങ്ങായിരുന്നു കണ്ടത്. ഇന്ത്യൻ ഓപ്പണർ നമൻ ഓജയും ഓൾറൗണ്ടർ ഇർഫാൻ പത്താനും ആറാടിയ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾക്കാണ് ഇന്ത്യ ലെജൻഡ്സ് വിജയം കണ്ടത്. ഈ ഉഗ്രൻ വിജയത്തോടെ ഇന്ത്യ ലെജൻഡ്സ് നാളെ നടക്കുന്ന ഫൈനൽ കളിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. നമുക്ക് മത്സരത്തിലേക്ക് കടന്നുചെല്ലാം.

   

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. മികച്ച തുടക്കം തന്നെയാണ് ക്യാപ്റ്റൻ വാട്സനും(30) ഡൂലനും(35) ഓസ്ട്രേലിയയ്ക്ക് നൽകിയത്. ആദ്യ വിക്കറ്റിൽ 60 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. ശേഷമെത്തിയ ബെൻ ഡങ്ക് അടിച്ചുതകർത്തു. 26 പന്തുകളിൽ 46 റൺസാണ് ഡങ്ക്‌ നേടിയത്. 17 ഓവറായപ്പോൾ മഴ വന്നതോടെ മത്സരം കരുതൽ ദിവസത്തേക്ക് മാറ്റി. ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ ഓസ്ട്രേലിയയ്ക്കായി ക്യാമറോൺ വൈറ്റ് അടിച്ചുതകർത്തതോടെ കംഗാരുക്കൾ മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. നിശ്ചിത 20 ഓവറുകളിൽ 171 റൺസാണ് ഇന്ത്യ നേടിയത്.

   

മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ബ്രറ്റ് ലീ തന്റെ സ്ലോ ബോളിംഗ് കഴിവുകൾ മികച്ചരീതിയിൽ ഉപയോഗിച്ചതോടെ ഇന്ത്യൻ ഓപ്പണർമാർ പതറി. 11 പന്തുളിൽ പത്ത് റൺസ് മാത്രം നേടാനേ സച്ചിൻ ടെണ്ടുൽക്കർക്ക് സാധിച്ചുള്ളൂ. ഒരുവശത്ത് നമൻ ഓജ ഉറച്ചു നിന്നപ്പോൾ മറുവശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടു. വമ്പന്മാരായ യുവരാജിനെയും യൂസഫ് പത്താനെയും കൂടാരം കയറ്റി വാട്സൺ ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചു.

   

എന്നാൽ ഇതിനു ശേഷമായിരുന്നു ഇർഫാൻ പത്താൻ ക്രീസിലെത്തിയത്. മുഴുവൻ ഓസീസ് ബോളർമാരെയും പത്താൻ മൈതാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക് തൂക്കി അടിച്ചു. നമൻ ഓജ 62 പന്തുകളിൽ 7 ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 90 റൺസ് നേടിയപ്പോൾ ഫിനിഷിംഗ് പത്താൻ ഏറ്റെടുത്തു. 12 പന്തുകളിൽ രണ്ട് ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 37 റൺസാണ് ഇർഫാൻ നേടിയത്. അങ്ങനെ ഇന്ത്യ 5 വിക്കറ്റിന് മത്സരത്തിൽ വിജയം കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *