രോഹിത് ഇനി വിശ്രമം എടുക്കരുത്!! അത്ര ആവശ്യമെങ്കിൽ ഐപിഎൽ സമയത്ത് എടുക്കണം – ചോപ്ര

   

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ പരമ്പരയിൽ സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിഖർ ധവാനാണ് ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുന്നത്. രോഹിത്, രാഹുൽ, കോഹ്ലി തുടങ്ങിയവർക്കാണ് ഇന്ത്യ വിശ്രമം നൽകിയിരിക്കുന്നത്. ബംഗ്ലാദേശിനെതിരെ അടുത്ത മാസം ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഇവർ തിരികെ ടീമിലെത്തും. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് രോഹിത് ശർമ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥിരമായി കളിക്കേണ്ടത് ആവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നു.

   

അങ്ങനെ രോഹിത്തിന് വിശ്രമം ആവശ്യമാണെങ്കിൽ ഐപിഎൽ സമയത്ത് അത് എടുക്കണമെന്നാണ് ചോപ്ര പറയുന്നത്. “എനിക്ക് തോന്നുന്നു ഇന്ത്യ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്ന്. അതിനാൽതന്നെ രോഹിത് ശർമ തന്റെ ഇടവേളകൾ അവസാനിപ്പിക്കേണ്ടതുണ്ട്. കാരണം രോഹിത്താണ് 2023 ലോകകപ്പിൽ ഇന്ത്യയെ നയിക്കേണ്ടത്. ഇടവേള ആവശ്യമായി തോന്നിയാൽ ഐപിഎൽ സമയത്ത് അതെടുക്കാൻ രോഹിത് ശ്രമിക്കണം.”- ആകാശ് ചോപ്ര പറയുന്നു.

   

നിലവിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെതിരെ കളിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരെ ആണെങ്കിലും ഷാനക തന്നെയാണ് പരമ്പരയിൽ അവരുടെ നായകൻ. ഇംഗ്ലണ്ടിന്റെ കഴിഞ്ഞ പരമ്പരയിൽ ജോസ് ബട്ലർ തന്നെയായിരുന്നു നായകൻ. പാറ്റ് കമ്മിൻസായിരുന്നു ഓസ്ട്രേലിയയുടെ നായകൻ.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ഇതിനുമുമ്പ്, ലോകകപ്പിനു ശേഷം സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദ്വിരാഷ്ട്രപരമ്പരകളിയും ഇന്ത്യ സീനിയർ കളിക്കാരെ മാറ്റിനിർത്തി. 2023ൽ 50 ഓവർ ലോകകപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ പ്രയോജനം ചെയ്യുമോ എന്നത് കണ്ടു തന്നെ അറിയണം.

Leave a Reply

Your email address will not be published. Required fields are marked *