പാകിസ്ഥാനെതിരെ രോഹിത് റൺസ് നേടാതിരുന്നത് കോഹ്ലി കാരണം !! ഇനിയും ഇതുണ്ടായേക്കാം

   

പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഓപ്പണർമാരായ രാഹുലും രോഹിത് ശർമയും മത്സരത്തിൽ വലിയ രീതിയിൽ ഇമ്പാക്റ്റ് ഉണ്ടാക്കിയില്ല. വിരാട് കോഹ്‌ലി 35 റൺസ് നേടിയെങ്കിലും തന്റെ പ്രതാപകാലഫോമിലേക്ക് തിരിച്ചെത്തിയില്ല. ഇതിൽ ഇന്ത്യയെ ഏറ്റവുമധികം ബാധിക്കുന്നത് രോഹിത് ശർമയുടെ പ്രകടനമാണ്. മത്സരത്തിലുടനീളം രോഹിത് ശർമ വമ്പൻ ഷോട്ടുകൾക്ക് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് രോഹിത്തിന് പാകിസ്താനെതിരായ മത്സരത്തിൽ നേടാനാവാത്തതെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ പാർഥിവ് പട്ടേൽ പറയുന്നത്.

   

പവർപ്ലേ ഓവറുകളിൽ രോഹിത്തിന് വേണ്ടവിധത്തിൽ സ്ട്രൈക്ക് ലഭിക്കാത്തതാണ് അദ്ദേഹം ബാറ്റിംഗിൽ പരാജയപ്പെടാൻ കാരണം എന്നാണ് പട്ടേലിന്റെ പക്ഷം. “ആദ്യ 6 ഓവറുകളിൽ ഒരുപാട് ബോളുകൾ നേരിടാൻ രോഹിത്തിന് അവസരം ലഭിച്ചില്ല. കൂടാതെ പാക്കിസ്ഥാൻ ബോളർമാർ കൃത്യമായ ലൈനിൽ ബോളെറിഞ്ഞതോടെ ഇന്ത്യൻ ബാറ്റർമാർക്ക് സ്ട്രൈക്ക് മാറാനും ബുദ്ധിമുട്ടായി വന്നു.

   

എന്നാൽ വിരാട് കോഹ്‌ലി മറുവശത്ത് ബൗണ്ടറി നേടുന്നുണ്ടായിരുന്നു. രോഹിത് ശർമയ്ക്ക് വേണ്ടരീതിയിൽ സ്ട്രൈക്ക് ലഭിച്ചില്ല. എന്നാൽ ട്വന്റി20യിൽ ഇത് സംഭവിക്കാവുന്ന ഒന്നുതന്നെയാണ്”- പാർഥിവ് പറയുന്നു. ഒപ്പം രോഹിത്തിന്റെ പ്രകടനവും മറ്റു കണക്കിലെടുത്ത് ഇന്ത്യയിൽ നിരയിൽ ഇപ്പോഴൊരു മാറ്റത്തിന് ആവശ്യമില്ല എന്നും പാർഥിവ് പറയുന്നു. “രോഹിത് പൂർണമായും ഈ മത്സരത്തിൽ ബുദ്ധിമുട്ടിയിരുന്നു.

   

വിൻഡീസിനെതിരെ ഒരുപാട് റൺസ് നേടിയില്ലെങ്കിൽ തന്നെ, നല്ല ഫോമിലായിരുന്നു രോഹിത് കളിച്ചത്. അതേപോലെ കെ എൽ രാഹുലും വിരാട് കോഹ്ലിയും ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുമില്ല.”- പാർഥിവ് കൂട്ടിച്ചേർക്കുന്നു. എന്നാൽ ഈ ഒരൊറ്റമത്സരം കൊണ്ട് ഇന്ത്യയുടെ ബാറ്റിംഗിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും പാർഥിവ് പറയുന്നു. എന്തായാലും വരും മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിംഗ്നിര തീതുപ്പും എന്ന് തന്നെയാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *