റോബിന്റെ മനം കവർന്ന ആ സ്വപ്നസുന്ദരി ഇവിടെയുണ്ട്… ആൾ ആരാണെന്ന് അറിയണ്ടേ…

   

പ്രേക്ഷകശ്രദ്ധ ഏറെ നേടിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. ഇതിലെ മത്സരാർത്ഥികൾക്ക് വലിയ രീതിയിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ബിഗ് ബോസ് സീസൺ ഫോറിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞ താരമാണ് റോബിൻ രാധാകൃഷ്ണൻ. അതെ ആരാധകരുടെ പ്രിയപ്പെട്ട ഡോക്ടർ മച്ചാൻ. ഷോയിൽ വിന്നർ ആവൻ കഴിഞ്ഞില്ല എങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് പിന്നെ സോഷ്യൽ മീഡിയയിൽ.

   

റോബിന്റെ അഭിമുഖങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. മാത്രമല്ല ബിഗ് സ്ക്രീനിൽ എത്താൻ പോകുന്നതിന്റെ സന്തോഷവും താരത്തിനുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറൽ ആകുന്നത് റോബിൻ മാത്രമല്ല ഒരു അവതാരകയും കൂടി ഉണ്ട്. അടുത്തയിടെ റോബിനെ ഇന്റർവ്യൂ ചെയ്യാൻ എത്തി അവസാനം ഏതോ ലോകത്ത് പോയ പോലെ ഇരിക്കുന്ന അവതാരകയെ ആണ് സോഷ്യൽ മീഡിയ ട്രോളുന്നത്.

   

ഇന്റർവ്യൂ ചെയ്യാൻ എത്തിയ അവതാരക പിന്നീട് ചോദ്യങ്ങൾ പോലും മറന്ന അവസ്ഥയിൽ ഇരിക്കുന്നതാണ് കാണാൻ കഴിയുക. എന്നാൽ അവതാരകയെ അത്ര നിസ്സാരമാക്കി കാണണ്ട ട്ടോ. താരം കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ശ്രദ്ധ നേടിയില്ല. ആരതി എന്നാണ് അവരുടെ പേര്. ആരതി പോഡീസ് എന്ന ബ്രാൻഡിന്റെ ഉടമ കൂടിയാണ് ഇവർ.

   

ആരതിയെ അറിയില്ല എങ്കിലും ഇവരുടെ കോസ്റ്റ്യൂംസ് പ്രേഷകർക്ക് കണ്ടു പരിചയം ഉണ്ടാകും. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന ഉടൻ പണം എന്ന പരിപാടിയിലെ മീനാക്ഷിയും ടൈൻ ഡേവിഡ്സും ധരിച്ചിരുന്ന വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നത് ആരതി ആയിരുന്നു. ഇങ്ങനെ ഡോക്ടറെ നോക്കല്ലേ, ദിൽഷയ്ക്ക് വെല്ലുവിളിയാണ് എന്ന രീതിയിലുള്ള കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *