സഞ്ജുവിനെക്കാൾ മികച്ച വിക്കറ്റ് കീപ്പർ റിഷഭ് പന്ത് സാബാ കരീം പറഞ്ഞത് കേട്ടോ

   

നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ആരാണ് എന്ന ചോദ്യത്തിന് പലരുടെയും ഉത്തരം സഞ്ജു സാംസൺ എന്ന് തന്നെയായിരിക്കും. ഇതിനുകാരണം അയാൾ കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ ടീമിനായി കാഴ്ചവച്ച വമ്പൻ പ്രകടനങ്ങൾ തന്നെയാണ്. ഇഷാൻ കിഷനും റിഷഭ് പന്തും തങ്ങളുടെ ഫോം കണ്ടെത്താൻ വിഷമിക്കുമ്പോൾ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ തന്നെ ഉപയോഗിക്കുകയാണ് സഞ്ജു. എന്നാൽ വിക്കറ്റ് കീപ്പറെന്ന നിലയിലേക്ക് സഞ്ജുവിനെകാൾ മികച്ച കളിക്കാരൻ റിഷഭ് പന്താണ് എന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ താരം സാബാ കരീമിനുള്ളത്. ഇഷാൻ കിഷന്റെയും സഞ്ജു സാംസന്റെയും മുകളിൽ നിൽക്കുന്ന ക്രിക്കറ്റർ റിഷഭ് പന്താണ് എന്ന് സാബാ കരിം പറയുന്നു.

   

സഞ്ജുവിനും കിഷനും നൽകാനാവാത്ത ഒരു X ഫാക്ടർ എപ്പോഴും റിഷഭ് പന്തിന് നൽകാവുന്നുണ്ട് എന്നാണ് കരീം പറയുന്നത്. “എന്റെ അഭിപ്രായത്തിൽ സഞ്ജുവിനും കിഷനും മേലേ നിൽക്കുന്ന വിക്കറ്റ് കീപ്പർ പന്താണ്. പന്തിലുള്ള ഒരു X ഫാക്ടർ മറ്റു രണ്ടുപേരിലും ഞാൻ കണ്ടിട്ടില്ല. സഞ്ജു മികച്ച ഒരു കളിക്കാരനാണ്. പക്ഷേ ബാറ്ററായി തന്നെ ടീമിൽ കളിക്കേണ്ടതുണ്ട്.”- സാബാ കരീം പറയുന്നു.

   

“ഇഷാൻ കിഷൻ തനിക്ക് ലഭിച്ച അവസരങ്ങൾ ഒന്നും ബുദ്ധിപൂർവ്വം ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹം അനുദിനം താഴേക്ക് പോകുന്നത്. അതിനാൽ തന്നെ ടെസ്റ്റ് ക്രിക്കറ്റായാലും ഏകദിനമായാലും ട്വന്റി20 ആയാലും എന്നെ സംബന്ധിച്ച് ആദ്യ ചോയ്സ് റിഷഭ് പന്ത് തന്നെയാണ്.”- സാബാ കരീം കൂട്ടിച്ചേർക്കുന്നു.

   

“സെലക്ടർമാർ ഇവരെയേല്ലാവരെയും കീപ്പർ ബാറ്റർ എന്ന വിഭാഗത്തിലല്ല കാണുന്നത്. ബാറ്ററായി തന്നെയാണ്. കീപ്പിങ് ചെയ്യുന്നത് ഒരു ബോണസ് മാത്രമാണ്. സഞ്ജു സാംസൺ ഇപ്പോൾ ടീമിലേക്ക് തിരികെയെത്തിയിരിക്കുന്നത് ബാറ്ററായാണ്. അല്ലാതെ വിക്കറ്റ് കീപ്പറായല്ല.”- സാബാ കരീം പറയുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും മോശം പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവച്ചിരുന്നത്. എന്നാൽ ലോകകപ്പിലേക്ക് പോകുമ്പോൾ പന്ത് ഇന്ത്യക്ക് ഗുണംചെയ്യുമെന്ന പക്ഷത്താണ് സാബാ കരീം.

Leave a Reply

Your email address will not be published. Required fields are marked *