തീയായി രേണുക, തീഗോളമായി മന്ദന!! ഏഷ്യാക്കപ്പിൽ 7ആമതും മുത്തമിട്ട് ഇന്ത്യൻ പെൺപുലികൾ

   

ഫൈനലിൽ മിന്നും വിജയത്തോടെ ഏഷ്യാകപ്പ് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ. ബോളർമാർ പൂർണമായും അഴിഞ്ഞാടിയ മത്സരത്തിൽ എട്ടു വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ ശ്രീലങ്കൻ മുൻനിരയെ തകർത്ത് ഇന്ത്യ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ശേഷം ഇന്ത്യയുടെ ബാറ്റർമാരും സംയമനത്തോടെ കളിച്ചതോടെ അനായാസം ഇന്ത്യ വിജയം നേടി.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ശ്രീലങ്കൻ ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആ തീരുമാനത്തെ ചോദ്യം ചെയ്യുന്ന തുടക്കമാണ് ഇന്ത്യൻ ബോളർമാരിൽ നിന്നുണ്ടായത്. ശ്രീലങ്കയുടെ ഓപ്പണർമാർ റൺഔട്ടായി ആദ്യമേ കൂടാരം കയറി. പിന്നാലെ ഇന്ത്യയുടെ പേസർ രേണുക സിംഗ് കൃത്യമായി ലൈനും ലെങ്ത്തും കണ്ടെത്തിയതോടെ ശ്രീലങ്കപൂർണമായും തകരുകയായിരുന്നു. രണവീരയും(18) രണസിഗയും(13) മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കണ്ടത്. ഇന്ത്യക്കായി തട്ടുപൊളിപ്പൻ പ്രകടനമാണ് ബോളർമാർ കാഴ്ചവച്ചത്. മൂന്ന് ഓവറുകളിൽ അഞ്ചു റൺസ് മാത്രം വഴങ്ങി ശ്രീലങ്കൻ മുൻനിരയിലെ മൂന്നു വിക്കറ്റുകൾ രേണുക സിംഗ് വീഴ്ത്തി. സ്നേഹ് റാണയും ഗെയ്ക്കുവാഡും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. അങ്ങനെ ശ്രീലങ്ക നിശ്ചിത 20 ഓവറുകളിൽ 65 റൺസിൽ ഒതുങ്ങുകയായിരുന്നു.

   

മറുപടി ബാറ്റിംഗിൽ തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഇന്ത്യക്ക് ഓപ്പണർമാർ നൽകിയത്. എന്നാൽ ഷഫാലീ വർമ്മയെയും റോഡ്രിഗസിനെയും ഇന്ത്യക്ക് ഞൊടിയിലായിരുന്നു നഷ്ടമായത്. പക്ഷേ സ്മൃതിമന്ദന ഒരു വശത്ത് ക്രീസിൽ ഉറച്ചതോടെ ഇന്ത്യ അനായാസമായി വിജയത്തിലേക്ക് നീങ്ങി. മത്സരത്തിൽ 25 പന്തുകൾ നേരിട്ട മന്ദന 51 റൺസാണ് നേടിയത്. എട്ടു വിക്കറ്റുകൾക്കാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചത്.

   

ഇത് ഇന്ത്യൻ വനിത ടീമിന്റെ ഏഴാമത്തെ ഏഷ്യ കപ്പ് വിജയമാണ് ടൂർണമെന്റിലൂടെ നീളം മികച്ച പ്രകടനങ്ങൾ തുടർന്ന് ഇന്ത്യൻ ടീം വിജയികളാകാൻ അങ്ങേയറ്റം യോഗ്യരുമാണ് എന്തായാലും ഇന്ത്യയുടെ വനിതാ പെൺപുലികൾക്ക് അഭിനന്ദനങ്ങൾ.

 

Leave a Reply

Your email address will not be published. Required fields are marked *