പിറന്നാളിന് സർപ്രൈസുമായി എത്തിയത് താര രാജാവ്… പിറന്നാൾ ആഘോഷമാക്കി ഷഹറാൻ…

   

ആരാധകരെ കാണാൻ താരങ്ങൾ എത്തുന്നത് ആദ്യമായി അല്ല. പലപ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ വൈറലായി മാറാറുണ്ട്. അത്തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ കാണാൻ കഴിയുക. തന്റെ കുട്ടി ആരാധകന്റെ പിറന്നാൾ ആഘോഷം ആക്കാൻ വേണ്ടി താര രാജാവ് മോഹൻലാൽ എത്തിയതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബ്രോ ഡാഡി എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ മനോഹരമായി അഭിനയിച്ച ഷഹറാൻ സമീറിന്റെ പിറന്നാളിന്.

   

മോഹൻലാലും ഒപ്പം സുചിത്രയും ചേർന്നാണ് ആഘോഷമാക്കി മാറ്റിയത്. പിറന്നാൾ സമ്മാനമായി കുട്ടിയെ ചേർത്തുനിർത്തി നെറ്റിയിൽ മുത്തം നൽകുന്ന നമ്മുടെ ലാലേട്ടനെയ്യും കാണാൻ കഴിയും. വീഡിയോകളും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ വയറൽ ആയതോടെ നിരവധി പേർ ഷഹറാന് പിറന്നാളാശംസകൾ. തന്റെ ഒപ്പം പിറന്നാൾ മധുരം പങ്കിടുന്ന ലാലേട്ടനുമായുള്ള വീഡിയോ ഷഹറാൻ തന്നെയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

   

ലാലേട്ടന്റെ വീട്ടിൽ വച്ച് നടത്തിയ ഷഹറാന്റെ കഴിഞ്ഞ പിറന്നാൾ ആഘോഷവും അതിന്റെ വീഡിയോകളും ഇതിനോടൊപ്പം തന്നെ ആരാധകർ ഏറ്റെടുത്തിരുന്ന ഒന്നായിരുന്നു. മോഹൻലാലിന്റെ അടുത്തയിടെ പുറത്തിറങ്ങിയ കോമഡി എന്റെർറ്റൈനർ ആയിരുന്നു ബ്രോഡാഡി. ചിത്രത്തിലെ ചില മനോഹരമായ രംഗങ്ങൾ അനുകരിച്ചുകൊണ്ട് ഈ കൂട്ടി നടത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. മോഹൻലാൽ തന്നെ ഇൻസ്റ്റഗ്രാം സ്റ്റോറി ആയും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

   

ലാലേട്ടനെ പോലെ തന്നെ അനുകരിക്കുന്ന ഷഹറാൻ വളർന്നുവരുന്ന മറ്റൊരു പ്രതിഭ ആണെന്ന് ആരാധകർ പറയുന്നു. വ്യവസായിയാണ് ഷഹറാന്റെ പിതാവ് സമീർ. യൂണിവേഴ്സ് വെഞ്ചേഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. മോഹൻലാലും അദ്ദേഹവും തമ്മിലുള്ള സൗഹൃദത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുള്ളതാണ്. താര രാജാവിനോടൊപ്പം ഉള്ള തന്റെ ഈ പിറന്നാൾ ആഘോഷം ഏറെ സന്തോഷത്തോടെയാണ് ഷഹറാൻ ആഘോഷിച്ചത്.

 

View this post on Instagram

 

A post shared by Shahraansameer (@shahraansameer)

Leave a Reply

Your email address will not be published. Required fields are marked *