പിറനാളിന് വമ്പൻ സർപ്രൈസ് നൽകി ഡേയ്ൻ… പൊട്ടി കരഞ്ഞ് മീനാക്ഷി…

   

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ജന പ്രിയ പരിപാടിയായിരുന്നു ഉടൻ പണം. പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ പരിപാടികളിൽ ഒന്നുകൂടിയായിരുന്നു ഇത്. ഇത്ര ഏറെ ശ്രദ്ധ നേടാൻ കാരണം ഷോയുടെ അവതാരകർ തന്നെയായിരുന്നു. മികച്ച പ്രകടനം ആയിരുന്നു ഇവർ കാഴ്ചവച്ചത്. മൂന്നാമത്തെ സീസണിലും ഇരുകൈയും നീട്ടിയാണ് ആരാധകർ ഇവരെ സ്വീകരിച്ചത്. ഈ പരിപാടിയിലെ അവതാരകരായിരുന്നു ഡേയ്ൻ ഡേവിസും മീനാക്ഷി രെവീന്ദ്രനും.

   

ഇവർക്ക്‌ സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. ഇത് പരിപാടിയുടെ വിജയത്തിന് കാരണമായി. അതിനുശേഷം മഴവിൽ മനോരമയിൽ തന്നെ നായിക നായകൻ എന്ന പരിപാടിയിലൂടെയും ഇരുവരും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ പരിപാടിയിലെ നാസയുടെ ചില കോമഡി സ്കിറ്റുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോഴിതാ മീനാക്ഷിയുടെ പിറന്നാളാഘോഷിക്കുന്ന വീഡിയോകൾ ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

   

പിറന്നാൾ സമ്മാനമായി ഡേയ്ൻ ഡേവിസ് മീനഷിക്കു നൽകിയ സർപ്രൈസ് ഗിഫ്റ്റുകൾ കണ്ടു കണ്ണു നിറഞ്ഞുനിൽക്കുന്ന മീനാക്ഷിയെയും വീഡിയോയിൽ കാണാൻ കഴിയും. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ മീനാഷി തന്നെയാണ് ഇൻസ്റ്റാഗ്രാം ലൂടെ ആരാധകരുമായി പങ്കുവെച്ചത്. പണം സീസൺ 3 കഴിഞ്ഞിരുന്നു. വീണ്ടും മഴവിൽ മനോരമ ഹിറ്റ് ജനപ്രിയ ഗെയിം ഷോ ഉടൻ പണം സീസൺ ഫോർ തുടക്കം കുറിക്കാൻ പോവുകയാണ്.

   

വലിയ മാറ്റങ്ങളോടെയാണ് ഷോ വീണ്ടും പ്രേക്ഷകർക്ക് മുമ്പിൽ എത്തുക എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സമ്മാനത്തുക 25 ലക്ഷം രൂപ വരെ നേടാൻ അവസരം ഒരുക്കുന്ന രീതിയിലാണ് ഷോ ഒരുക്കിയിരിക്കുന്നത്. ഇതുവരെ 11 കോടിയോളം രൂപയാണ് സമ്മാനത്തുകയായി ഉടൻ പണം സമ്മാനിച്ചത്. എന്നാൽ ഉടൻ പണം എന്ന പരിപാടി വീണ്ടും വരുന്നു എന്നറിഞ്ഞ ആരാധകർ ആദ്യം അന്വേഷിച്ചത് അവതാരകർ ആരെന്നായിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ഡേയ്ൻ ഡെവിസും മീനാക്ഷിയും തന്നെയാണ് ഇവിടെയും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *