ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ഓൾറൗണ്ടറാണ് ഹർദിക് പാണ്ഡ്യ. ഏതു സാഹചര്യത്തിലും ബാറ്റുകൊണ്ടും ബോൾകൊണ്ടും ടീമിനെ സഹായിക്കാൻ കെൽപ്പുള്ള ക്രിക്കറ്റർ തന്നെയാണ് പാണ്ട്യ. ഏഷ്യാകപ്പിലടക്കം പല മത്സരങ്ങളിലും ഇക്കാര്യം കാണുകയുണ്ടായി. എന്നാൽ ഹർദിക് പാണ്ഡ്യയെക്കാളും അല്പം മുൻപിൽ നിൽക്കുന്ന ഓൾറൗണ്ടർ ഇംഗ്ലണ്ട് ക്രിക്കറ്റർ ബെൻ സ്റ്റോക്സാണ് എന്ന പക്ഷമാണ് ലാൻസ് ക്ലൂസ്നർക്ക് ഉള്ളത്.
പാണ്ട്യയ്ക്ക് കഴിഞ്ഞ വർഷങ്ങളിൽ ഒരുപാട് പുരോഗമനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ക്ലൂസ്നർ സമ്മതിക്കുന്നു. എന്നാൽ ബോളീംഗിൽ പാണ്ട്യ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ലാൻസ് ക്ലൂസ്നർ സൂചിപ്പിക്കുന്നത്. “പാണ്ട്യ മികച്ച ഒരു ക്രിക്കറ്റർ തന്നെയാണ്. പാണ്ട്യയ്ക്കെതിരെ ഉയരുന്ന ചോദ്യങ്ങൾ അദ്ദേഹത്തിന്റെ ബാറ്റിങ്ങിനെ സംബന്ധിച്ചല്ല. അയാൾ ബാറ്റിംഗിൽ എന്നും മികച്ചതാണ്. എന്നാൽ ബോളിഗിൽ പാണ്ട്യ കുറച്ചധികം ഉയരേണ്ടതുണ്ട്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും അദ്ദേഹത്തിന്റെ ഫുൾ കോട്ട ഓവറുകൾ എറിയാൻ ഹർദിക് പാണ്ഡ്യയ്ക്ക് സാധിക്കണം.” ലാൻസ് ക്ലൂസ്നർ പറയുന്നു.
സ്റ്റോക്സിനോപ്പം ഹർദിക് പാണ്ഡ്യയെ ഉൾപ്പെടുത്താനാകുമോ എന്ന ചോദ്യത്തിന് പറ്റില്ല എന്ന ഉത്തരമാണ് ക്ലൂസ്നർ നൽകിയത്. “എനിക്ക് തോന്നുന്നത് പാണ്ട്യയെ വെച്ച് നോക്കുമ്പോൾ സ്റ്റോക്സ് കുറച്ചുകൂടി പൂർണ്ണനായ ഒരു ക്രിക്കറ്റർ ആണെന്നാണ്. എന്നിരുന്നാലും പാണ്ട്യ കുറച്ചധികം പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾക്കിടയിൽ പാണ്ട്യയ്ക്ക് വന്നിരിക്കുന്ന മാറ്റങ്ങൾ ഒരുപാടാണ്. എന്നിരുന്നാലും അദ്ദേഹം പൂർണനാണെന്ന് പറയാൻ ഞാനില്ല. അങ്ങനെ പൂർണനാകുന്ന സമയത്ത് ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി പാണ്ട്യ മാറും.”- ക്ലൂസ്നർ പറയുന്നു.
നിലവിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ പരമ്പരയിൽ ഹർദിക് പാണ്ഡ്യ കളിക്കുന്നില്ല. ലോകകപ്പിലേക്കുള്ള തയ്യാറെടുപ്പിലാണ് പാണ്ട്യ ഇപ്പോൾ. ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ പാണ്ട്യയ്ക്ക് മികച്ച പ്രകടനങ്ങൾ നടത്തി ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറാൻ സാധിക്കുമെന്നതാണ് വിലയിരുത്തലുകൾ.