പാണ്ട്യ അപകടകാരിയായ ക്യാപ്റ്റൻ!!നായകനായി അവൻ തന്നെ തുടരണം!! – കനേറിയ

   

ലോകകപ്പ് ട്വന്റി20യിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ന്യൂസിലാൻഡിതിരായ ട്വന്റി20 പരമ്പരയിൽ അണിനിരക്കുന്നത്. നിലവിൽ ഹർദിക് പാണ്ട്യയാണ് ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റൻ. ന്യൂസിലാൻഡിതിരായ രണ്ടാം ട്വന്റി20യിൽ നായകൻ എന്ന നിലയിൽ പാണ്ട്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചിട്ടുള്ളത്. പാണ്ട്യയുടെ നായകത്വ മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ഡാനിഷ് കനേറിയ.

   

ഹർദിക് പാണ്ട്യ തന്റെ സ്രോതസ്സുകളെ നന്നായിത്തന്നെ ഉപയോഗിക്കുന്ന നായകനാണെന്ന് ഡാനിഷ് കനേറിയ പറയുന്നു. “ഹർദിക് പാണ്ട്യ വളരെ അപകടകാരിയായ നായകനാണ്. അയാൾ ഒരു ആലോചിക്കുന്ന ക്രിക്കറ്ററാണ്. തന്റെ സ്രോതസ്സുകളെ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം എന്ന് ഹർദിക്കിന് അറിയാം. ബോളർമാരെ ഹർദിക്ക് നന്നായി റൊട്ടേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. അതിനാൽതന്നെ ട്വന്റി20കളില്‍ ഹർദിക് പാണ്ഡ്യ തന്നെ ഇന്ത്യയുടെ നായകനായി തുടരുന്നതാവും ഉത്തമം.”- കനേറിയ പറയുന്നു.

   

ഇതോടൊപ്പം ഇന്ത്യൻ ടീമിൽ ചില കളിക്കാർക്ക് വിശ്രമം ആവശ്യമാണെന്നും കനേറിയ പറയുന്നു.”അർഷദ്ദീപ് കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി ഒരുപാട് മത്സരങ്ങൾ കളിക്കുകയുണ്ടായി. ഇന്ത്യ തങ്ങളുടെ പ്രധാന ബോളറായി അർഷദീപിനെ കണക്കിലെടുക്കുന്ന പക്ഷം, ചില സാഹചര്യങ്ങളിൽ അയാൾക്ക് വിശ്രമം നൽകാൻ തയ്യാറാവണം. പകരമായി ഉമ്രാൻ മാലിക്കിനെയും കുൽദീപിനെയുമൊക്കെ ഇന്ത്യക്ക് ഉപയോഗിക്കാം.”- കനേറിയ കൂട്ടിച്ചേർക്കുന്നു.

   

2022 ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടീമിനെ പാണ്ട്യ ജേതാക്കളാക്കിയിരുന്നു. ശേഷം തന്റെ നായകത്വ മികവിന് വലിയ രീതിയിലുള്ള അഭിനന്ദനങ്ങളും പാണ്ട്യക്ക് ലഭിക്കുകയുണ്ടായി. അയർലൻഡിനേതിരായ ട്വന്റി20കളിൽ പാണ്ഡ്യ ഇന്ത്യയെ നയിച്ചിരുന്നു. അന്ന് 2-0ന് ഇന്ത്യ പരമ്പരയും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *