68 മത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് ഇപ്രാവശ്യം മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. മികച്ച ഗായികക്കുള്ള അവാർഡ് നഞ്ചിയമ്മയ്ക്ക് ആണ് ലഭിച്ചിട്ടുള്ളത്. ഇത് ഏവരെയും സന്തോഷത്തിൽ ആക്കിയിരുന്നു. എന്നാൽ ഇതിനെതിരെ വിമർശനവുമായി ലിനുലാല്‍ എന്ന സംഗീതജ്ഞൻ എത്തിയിരുന്നു. നെഞ്ചിയമ്മയ്ക്ക് ഈ അംഗീകാരം കൊടുത്തത് മറ്റ് നല്ല ഗായകർക്ക് അപമാനമായി തോന്നുന്നില്ലേ,
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ നെഞ്ചിയമ്മ പാടിയ ഗാനമാണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ചോദിച്ചുകൊണ്ടാണ് ലിനു രംഗത്ത് വന്നിരിക്കുന്നത്. ലിനുവിന്റെ പ്രതികരണം ഏറെ വൈറലാവുകയും ചെയ്തു. ജീവിതം സംഗീതത്തിനു വേണ്ടി ഒഴിഞ്ഞു വെച്ച് നിരവധി ആളുകൾ ഉണ്ട്. അത്തരത്തിലുള്ള ആർക്കെങ്കിലും ഈ അർഹതമായിരുന്നു. നഞ്ചിയമയെ എനിക്ക് ഇഷ്ടമാണ്. അവരുടെ പാട്ടും എനിക്ക് ഇഷ്ടപ്പെട്ടിരുന്നു.
എന്നാൽ ഒരുമാസം സമയം കൊടുത്താൽ സാധാരണ പാട്ട് പാടാൻ അമ്മയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല എന്നും ലിനു പറയുന്നു. നന്നായി പാടിയത് കൊണ്ട് തന്നെ അമ്മയ്ക്ക് സ്പെഷ്യൽ ജൂറി പുരസ്കാരം നൽകി മികച്ച ഗായകുള്ള അവാർഡ് മറ്റൊരു നല്ല ഗായികയ്ക്ക് കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം എന്നാണ് ലിനു പറയുന്നത്. എന്നാൽ ഇതിന് പിന്നാലെ ലിനു ലാലിനെ വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
നെഞ്ചിയമ്മ സംഗീതം പഠിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടില്ല. എങ്കിലും ആ അമ്മ ഹൃദയംകൊണ്ട് കൊണ്ട് പാടിയ പാട്ട് നൂറു വർഷം എടുത്താലും മറ്റൊരാൾക്ക് പാടാൻ സാധിക്കില്ല എന്നാണ് അൽഫോൻസ് ജോസഫ് പ്രതികരിച്ചത്. സിത്താരയും ലിനുവിനെതിരെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാട്ട് തൊണ്ടയിൽ നിന്നും തലച്ചോറിൽ നിന്നും വരേണ്ടതല്ലെന്നും ഹൃദയത്തിൽ നിന്നും വരേണ്ടതാണെന്നും ആണ് താരം പറഞ്ഞത്.