ഒഴിവാക്കുംതോറും പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നൊരു മുത്ത്!!! ആളെ മനസ്സിലായോ??

   

മലയാളികൾ സ്നേഹിക്കുന്നതുപോലെ ക്രിക്കറ്റിനെ മറ്റാരെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്നത് സംശയമാണ്. കാരണം ക്രിക്കറ്റ് ഒരു വികാരമായി മാറിയ മണ്ണാണ് കേരളം. ഒരുപാട് ക്രിക്കറ്റർമാരൊന്നും കേരളത്തിൽ നിന്നു ഉദിച്ചുയർന്നിട്ടില്ലെങ്കിലും വരുന്നവരൊക്കെയും കേരളത്തിന്റെ അഹങ്കാരമായി മാറിയിരുന്നു. ശ്രീശാന്ത് എന്ന ക്രിക്കറ്റർ നേടിയ ഓരോ വിക്കറ്റിലും മലയാളികൾ ഒരുപാട് ആഹ്ലാദിച്ചു. ശേഷം മലയാളികൾക്ക് കിട്ടിയ മറ്റൊരു സ്വത്തായിരുന്നു സഞ്ജു സാംസൺ. രാഹുൽ ദ്രാവിഡ് എന്ന ഇതിഹാസത്തിന്റെ കീഴിൽ ലോകക്രിക്കറ്റിന്റെ സ്വന്തമായി മാറിയ മലയാളികളുടെ സഞ്ജു.

   

1994ൽ തിരുവനന്തപുരത്തായിരുന്നു സഞ്ജു സാംസൺ ജനിച്ചത്. തന്റെ ക്രിക്കറ്റ് കരിയർ സഞ്ജു ആരംഭിച്ചത് ഡൽഹിയിൽ നിന്നുമായിരുന്നു. എന്നാൽ പിന്നീട് കേരളത്തിലേക്ക് സഞ്ജു നീങ്ങി. 2011ലാണ് സഞ്ജു കേരളത്തിനുവേണ്ടി തന്റെ ആദ്യ ഫസ്റ്റ്ക്ലാസ് മത്സരം കളിച്ചത്. ശേഷം സഞ്ജു കേരളത്തിനായി ഒരുപാട് മത്സരങ്ങൾ കളിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മികച്ച ബാറ്റിങ് പ്രകടനത്തിലൂടെ സഞ്ജുവിന് ഐപിഎല്ലിൽ രാജസ്ഥാൻ ടിമിലേക്ക് ക്ഷണം ലഭിച്ചു. ആ സീസണിൽ തന്നെ സഞ്ജു എമർജിങ് പ്ലയർ അവാർഡും സ്വന്തമാക്കി.

   

2015 ലാണ് സഞ്ജു ആദ്യമായി ഇന്ത്യൻ ടീമിനായി ബാറ്റെന്തിയത്. സിംബാബ്‌വെക്കെതിരെ തന്റെ ആദ്യമത്സരത്തിൽ സഞ്ജു ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ശേഷം സഞ്ജുവിനെ തേടി ഒരുപാട് അവസരങ്ങൾ എത്തി. എന്നാൽ പലപ്പോഴും ഇന്ത്യയുടെ സ്‌ക്വാഡിൽ ഉണ്ടായിരുന്നിട്ടും ടീമിൽ കളിക്കാൻ സഞ്ജുവിനായില്ല. സ്ഥിരതയില്ലായ്മയും സഞ്ജുവിനെ പലപ്പോഴും വലച്ചതോടെ ഇന്ത്യൻ ടീമിൽ അയാൾ പ്രധാന കളിക്കാരനായി മാറിയില്ല. എന്നാൽ തന്റെ ബാറ്റിങ് കഴിവുകൊണ്ട് ഇപ്പോഴും ടീമിന്റെ ഘടകമായി തന്നെ സഞ്ജു തുടരുന്നു.

   

ആഭ്യന്തരക്രിക്കറ്റിൽ കേരള, രാജസ്ഥാൻ റോയൽസ്, ഡൽഹി എന്നീ ടീമുകൾക്കായാണ് സഞ്ജു കളിച്ചിട്ടുള്ളത്. ഇതുവരെ ഇന്ത്യയ്ക്കായി 6 ഏകദിനങ്ങളിൽ നിന്ന് 53 റൺസ് ശരാശരിയിൽ 161 റൺസ് സഞ്ജു നേടി. ട്വന്റി20യിൽ 16 മത്സരങ്ങളിൽ 296 റൺസും. വരും മത്സരങ്ങളിൽ സഞ്ജുവിന് ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കും എന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *