അവതാരകനായി മലയാളികളുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. അടയാളങ്ങൾ എന്ന സിനിമയിലൂടെയാണ് താരംഅഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. മാത്രമല്ല ഈ സിനിമയിലൂടെ മികച്ച പ്രതിമുഖ താരത്തിനുള്ള അവാർഡും താരത്തിന് ലഭിച്ചു. ഇതുകൂടാതെ ഡാഡി കൂൾ,പ്രേതം തുടങ്ങിയ സിനിമകളിൽ ചില നല്ല കഥാപാത്രങ്ങളുമായി താരം എത്തിയിരുന്നു. മലയാളത്തിലും തെലുങ്കിലും താരം സജീവമാണ്.
സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും സിനിമ നടൻ എന്നതിലുപരി അവതാരകനായാണ് താരം കൂടുതലും ശ്രദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസ് ലൂടെയാണ് താരം മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. ഡി ഫോർ ഡാൻസിലൂടെ നല്ലൊരു മാറ്റമാണ് താരത്തിന് ഉണ്ടായത്. ഡി ഫോർ ഡാൻസിൽ നടി ജുവലും ജിപി യും ചേർന്നായിരുന്നു ആദ്യം ഷോ അവതരിപ്പിച്ചിരുന്നത്.
എന്നാൽ ജുവലിനു പകരം പേളി എത്തിയതോടെ ഇരുവരുടെയും കോമ്പോ ഹിറ്റ് ആവുകയായിരുന്നു. പിന്നീട് നിരവധി ഷോകളിൽ താരം അവതാരകനായി എത്തിയിട്ടുണ്ട് എന്ന്. കൂടാതെ മോഡൽ രംഗത്തും താരം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഏറെ സന്തോഷം നൽകുന്ന വാർത്തയാണ് താര പങ്കു വച്ചിരിക്കുന്നത്. ഒരു പുതിയ ചിത്രത്തിൽ നായകഥാപാത്രം ആകാൻ പോകുന്ന വാർത്തയാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
പ്രണയസരോവര തീരം എന്ന ചിത്രത്തിലാണ് താരം നായക കഥാപാത്രം കൈകാര്യം ചെയ്യുന്നത്. തന്റെ സിനിമയിൽ പ്രധാനപ്പെട്ട നാഴികക്കല്ല് ആകാവുന്ന സിനിമ ആണ് ഇത് എന്നാണ് താരം ആരാധകരുമായി പങ്കുവെച്ചത്. ബിനീഷ് ബാസിനും ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് താരം പറയുന്നു. നിരവധി ആശംസകൾ ആണ് ആരാധകർ താരത്തിന് നൽകുന്നത്.